നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തല്‍പര കക്ഷികള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിമാറ്റി'; പ്രതിഷേധവുമായി സുരഭി ലക്ഷ്മി

  'തല്‍പര കക്ഷികള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിമാറ്റി'; പ്രതിഷേധവുമായി സുരഭി ലക്ഷ്മി

  'ഒരു പൗരന്‍റെ ജനാധിപത്യാവകാശം ഹനിക്കാൻ കൂട്ടുനിന്ന 'ചില തൽപരകക്ഷികൾ'' ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്'- ഫേസ്ബുക്ക് പോസ്റ്റിൽ സുരഭി ലക്ഷ്മി പറഞ്ഞു

  Surabhi lakshmi

  Surabhi lakshmi

  • Share this:
   കോഴിക്കോട്: വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെ വിമർശിച്ചു ദേശീയ പുരസ്ക്കാര ജേതാവ് കൂടിയായ നടി സുരഭി ലക്ഷ്മി രംഗത്തെത്തി. തന്‍റെയും ചേച്ചിയുടെയും പേരുകൾ ചില തൽപരകക്ഷികൾ വ്യാജ പരാതി നൽകി നീക്കം ചെയ്തതായാണ് സുരഭി ലക്ഷ്മി ആരോപിക്കുന്നത്. 'ഒരു പൗരന്‍റെ ജനാധിപത്യാവകാശം ഹനിക്കാൻ കൂട്ടുനിന്ന 'ചില തൽപരകക്ഷികൾ'' ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്'- ഫേസ്ബുക്ക് പോസ്റ്റിൽ സുരഭി ലക്ഷ്മി പറഞ്ഞു

   സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   നരിക്കുനി ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ, ബൂത്ത് 134 ൽ വോട്ടറായ ഞാൻ, അമ്മയുടെ ചികിത്സാവശ്യാർത്ഥം താല്ക്കാലികമായി താമസം മാറിയപ്പോൾ, ഞാൻ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടർ പട്ടികയിൽ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു പൗരന്‍റെ ജനാധിപത്യാവകാശം ഹനിക്കാൻ കൂട്ടുനിന്ന 'ചില തൽപരകക്ഷികൾ'' ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്!!
   #Dialogue_On_Democracy #righttovote
   #YourVoteMatters #ourvotematters

   മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ നടിയാണ് സുരഭി ലക്ഷ്മി. അറുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലും കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും സുരഭിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു . അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

   Also Read- ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ തെരഞ്ഞെടുപ്പ് ഗാനവുമായി 'മെമ്പർ രമേശൻ ഒൻപതാം വാർഡ്'

   കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

   Keywords- Assembly Election 2021, Kerala assembly Elections 2021, Kerala Assembly polls 2021, Actress Surabhi Lakshmi, Actress Surabhi Lakshmi protests, voters list, Actress Surabhi Lakshmi Voters List

   News Summary- Actress Surabhi Lakshmi protests against removal of name from voter list
   Published by:Anuraj GR
   First published: