നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Thiruvananthapuram Airport| തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; പേരു മാറില്ല

  Thiruvananthapuram Airport| തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; പേരു മാറില്ല

  ആദ്യമായാണ് സംസ്ഥാനത്തെ ഒരു വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളം അർദ്ധരാത്രിയിൽ അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഏറ്റെടുത്തു. വിമാനത്താവളത്തിന്‍റെ പേര് അദാനി ഗ്രൂപ്പ് ഉടൻ മാറ്റില്ല.

   ആദ്യമായാണ് സംസ്ഥാനത്തെ ഒരു വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇന്നുരാത്രി 12 മണിക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തത്. അമ്പത് വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്.

   കഴിഞ്ഞ ജനുവരിയിലാണ് എയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

   Also Read-Petrol, diesel price| ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

   മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ടെണ്ടറിലാണ് അദാനി വിമാനത്താവളം പിടിച്ചത്. വിമാനത്താവള കൈമാറ്റത്തിനെതരിയ ഹര്‍ജി സുപ്രീംകോടതിയില്‍ നില്‍ക്കെയാണ് കൈമാറ്റം.

   നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
   Published by:Naseeba TC
   First published: