• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്: പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്: പ്രഖ്യാപനം ഇന്ന്

അതേസമയം അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെ നിയമനടപടികൾ ശക്തമാകനാണ് സംസ്ഥാന സർക്കാർ നീക്കം.

  • Last Updated :
  • Share this:
    തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് പിന്നാലെ തിരുവനന്തപുരത്തിന്റെ ആകാശ നിയന്ത്രണം കൂടി ഇനി അദാനിക്ക് സ്വന്തം. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടാകുന്നതോടെ തിരുവനന്തപുരത്തെ കടലും ആകാശവും അദാനിയുടെ നിയന്ത്രണത്തിലാകും. അതിനിടെ ഇവർക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനെതിരെ നിയമനടപടികളും സംസ്ഥാന സർക്കാർ ശക്തമാക്കുന്നുണ്ട്.

    Also Read-തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കില്ല; ആവശ്യം കേന്ദ്രം തള്ളി

    വിമാനത്താവള നടത്തിപ്പിനുള്ള ഫിനാൻഷ്യൽ ബിഡിൽ സംസ്ഥാന സർക്കാർ കെ എസ് ഐ ഡി സി യെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം വിമാനത്താവളം വഴി കടന്നു പോകുന്ന ഓരോ യാത്രക്കാരനും 168 രൂപ നിരക്കിൽ എയർപോർട്ട് അതോറിറ്റിക്ക് നൽകുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം .KSIDC വാഗ്ദാനമാകട്ടെ 135 രൂപയും. വ്യത്യാസം പത്തു ശതമാനത്തിലും താഴെയായതിനാൽ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അവകാശവും KSIDC ക്ക് നഷ്ടമായി.ഇതോടെ ഫിനാൻഷ്യൽ ബിഡിൽ ഒന്നാമത്തെത്തിയായ അദാനിക്ക് നടത്തിപ്പു കൈമാറാൻ തീരുമാനമാവുകയായിരുന്നു.

    അതേസമയം അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെ നിയമനടപടികൾ ശക്തമാകനാണ് സംസ്ഥാന സർക്കാർ നീക്കം.നടത്തിപ്പ് അദാനിക്ക് കൈമാറി തീരുമാനം വന്നാലും അനുകൂല കോടതിവിധിയുണ്ടായൽ ഇതിനെ മറികടക്കാമെന്നാണ് സർക്കാർ പ്രതീക്ഷ.വിമാനത്താവള സ്വകാര്യ വൽക്കരണത്തിനെതിരെ ഇന്ന് ആക്ഷൻ കൗൺസിൽ രക്ഷാ മാർച്ച് നടത്തുന്നുണ്ട്.

    First published: