നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബീഫ് മാത്രമല്ല മട്ടനും ഒഴിവാക്കി': ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമെന്ന് എഡിജിപി ബി സന്ധ്യ

  'ബീഫ് മാത്രമല്ല മട്ടനും ഒഴിവാക്കി': ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമെന്ന് എഡിജിപി ബി സന്ധ്യ

  ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നുമാണ് എഡിജിപി ബി.സന്ധ്യ പറയുന്നത്.

  New18

  New18

  • Share this:
   തൃശൂർ: പൊലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് മാത്രമല്ല, മട്ടനും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി ബി സന്ധ്യ. ഇത് ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഇതു സംബന്ധിച്ച വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും ബി സന്ധ്യ പ്രതികരിച്ചു.

   കേരളത്തിലെ വിവിധ ബറ്റാലിയനുകളിലെ 2800 പേരാണ് കഴിഞ്ഞ ദിവസം പരിശീലനത്തിനായി തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെത്തിയത്. ഇവരുടെ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കിയത് വിവാദമാവുകയായിരുന്നു. അതേസമയം നേരത്തെ ബീഫും മെനുവിൽ ഉൾപ്പെട്ടിരുന്നതായി പൊലീസുകാര്‍ പറയുന്നു.

   ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നുമാണ് എഡിജിപി ബി.സന്ധ്യ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ബീഫ് എല്ലാ ബറ്റാലിയിലെ ക്യാന്റീനുകളില്‍ നല്‍കിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. പൊലീസ് അക്കാദമിയില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായിട്ടില്ലെന്നും അക്കാദമി ഡയറക്ടര്‍ ബി.സന്ധ്യ വ്യക്തമാക്കി.

   Also Read 'ഭക്ഷണമെനുവില്‍ ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം വാസ്തവവിരുദ്ധം'; വിശദീകരണവുമായി കേരള പൊലീസ്

   ഏതാനും വർഷങ്ങൾക്ക് മുൻപ് തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഐജി സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. അന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് നിരോധനം നീക്കിയത്.

    

    
   First published:
   )}