ഇന്റർഫേസ് /വാർത്ത /Kerala / ഡ്യൂട്ടിക്കിടയിൽ മൊബൈൽ സംസാരം വേണ്ട; പൊലീസുകാർക്ക് ഫോൺ ഉപയോഗത്തിന് നിയന്ത്രണം

ഡ്യൂട്ടിക്കിടയിൽ മൊബൈൽ സംസാരം വേണ്ട; പൊലീസുകാർക്ക് ഫോൺ ഉപയോഗത്തിന് നിയന്ത്രണം

പൊതുസ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നത്.

പൊതുസ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നത്.

പൊതുസ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നത്.

  • Share this:

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടയിലുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിലടക്കം ജോലി ചെയ്യുന്ന പൊലീസുകാർ അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. രാജ്ഭവൻ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി തുടങ്ങിയ ഇടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ മൊബൈൽ അനാവശ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

എഡിജിപി മനോജ് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസുകാർ ഡ്യൂട്ടി സമയത്ത് ജോലിയിൽ ശ്രദ്ധിക്കാതെ ബൈക്കിന് മുകളിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നാണ് എഡിജിപി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ സുരക്ഷാവീഴ്ചയ്ക്കും ഇടയാക്കിയേക്കാമെന്നും ഉത്തരവിൽ പറയുന്നു.

Also Read-'പ്രമുഖ ടെലിവിഷൻ ചാനലുകളുടെ ഡസ്ക്കിൽ സിപിഎം അജണ്ട നടപ്പാക്കാൻ പാര്‍ട്ടി ഫ്രാക്ഷന്‍റെ ഇടപെടൽ': കെ സുരേന്ദ്രൻ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പ്രത്യേക സുരക്ഷാ മേഖലകളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ മൊബൈൽ ഫോണുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ എല്ലാ യൂണിറ്റ് മേധാവികളും നടപടിയെടുക്കണമെന്നാണ് ഉത്തരവിലെ നിർദേശം.

ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ:

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നായ മൊബൈൽ മാറിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമായ ഒരുപകരണമാണിത്. എന്നാൽ ഇതിന്‍റെ അമിതവും അനാവശ്യവുമായ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾ വരെ ക്ഷണിച്ചു വരുത്തും

അനാവശ്യ സമയത്തും അനാവശ്യ സ്ഥലത്തും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന ശീലം

പൊലീസുകാർ ഉൾപ്പെടെ നാനാമേഖലയിൽ ഉൾപ്പെട്ട ആളുകൾക്കിടയിൽ കണ്ടു വരുന്നുണ്ട്.

രാജ്ഭവൻ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി തുടങ്ങി സുരക്ഷാ പ്രാധാന്യമുള്ളയിടങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഫുട്പാത്തിലും ഡ്യൂട്ടി സ്ഥലത്തുമൊക്കെയായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിന് മുകളിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഈയടുത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഡ്യൂട്ടിയോ ചുറ്റുപാടുകളോ ശ്രദ്ധിക്കാതെയിരുന്നാണ് മൊബൈൽ ഉപയോഗം.

പൊതുസ്ഥലത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായി ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നത്. ഒപ്പം സുരക്ഷ കാരണങ്ങൾ കൊണ്ടും ഭീഷണി ഉയർത്തുന്നതാണ്.

അതുകൊണ്ട് തന്നെ ഡ്യൂട്ടിയിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്ന തരത്തിലുള്ള മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ എല്ലാ യൂണിറ്റ് ഹെഡുകളും ആവശ്യമായ നിർദേശങ്ങൾ നൽകണം.

First published:

Tags: Kerala police, Manoj abraham, Police