• HOME
  • »
  • NEWS
  • »
  • kerala
  • »
  • അനധികൃത സ്വത്ത് സമ്പാദനം; കേസ് തളളണമെന്ന തച്ചങ്കരിയുടെ ഹര്‍ജി വിജിലൻസ് കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദനം; കേസ് തളളണമെന്ന തച്ചങ്കരിയുടെ ഹര്‍ജി വിജിലൻസ് കോടതി തള്ളി

പരമ്പരാഗതമായി കിട്ടിയ സ്വത്താണെന്ന തച്ചങ്കരിയുടെ വാദം കോടതി തള്ളി

ടോമിൻ ജെ. തച്ചങ്കരി

ടോമിൻ ജെ. തച്ചങ്കരി

  • Share this:
    കോട്ടയം: അനധികൃത സ്വത്ത് കേസ് തളളണമെന്ന എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയുടെ വിടുതൽ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തളളി. കേസില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ കോടതി അടുത്ത മാസം 27 ന് കോടതി കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കി. ഇതോടെ കേസിൽ തച്ചങ്കരി വിചാരണ ഉൾപ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും.
    TRENDING:പൈലറ്റിന് കോവിഡ്; മോസ്‌കോയ്ക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചുവിളിച്ച് ഇന്ത്യ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം; കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ തെറ്റിദ്ധരിപ്പിച്ചു [NEWS]
    2003-2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിയിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു.

    അതേസമയം തനിക്ക് പരമ്പരാഗതമായി കിട്ടിയ സ്വത്തെന്നാണ് തച്ചങ്കരി വ്യക്തമാക്കിയത്. എന്നാല്‍ ഈ വാദം നിലനിൽക്കില്ലെന്നും തെളിവുണ്ടെന്നും വ്യക്തമാക്കിയാണ് വിജിലൻസ് കോടതി തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. തൃശൂര്‍ സ്വദേശിയായ പി ഡി ജോസാണ് പരാതിക്കാരൻ.
    Published by:Aneesh Anirudhan
    First published: