ഒക്ടോബർ 31-വരെ ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാം; സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ബാക്കി

അവസാന ദിനമായ തിങ്കളാഴ്ച റേഷൻകടകൾ, അക്ഷയകേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ-ബന്ധിപ്പിക്കാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്.

news18india
Updated: October 1, 2019, 7:34 AM IST
ഒക്ടോബർ 31-വരെ ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാം; സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ബാക്കി
News18
  • Share this:
തിരുവനന്തപുരം: ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31-വരെ നീട്ടി. സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ പേർ ഇനിയും ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങില്ലെന്ന് ഇതിനിടെ സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 30-വരെയാണ് ആധാർ ബന്ധിപ്പിക്കാൻ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാൽ, സംസ്ഥാനത്ത് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആധാർ ബന്ധിപ്പിക്കാനായിട്ടില്ല.

Also read: ബാങ്കുകൾ നാലു മണി വരെ പ്രവർത്തിക്കും; പുതിയ സമയക്രമം ചൊവ്വാഴ്ച മുതൽ

അവസാന ദിനമായ തിങ്കളാഴ്ച റേഷൻകടകൾ, അക്ഷയകേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ-ബന്ധിപ്പിക്കാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയത് പലയിടങ്ങളിലും സെർവർ തകരാറിനും ഇടയാക്കി.

ആധാർ ബന്ധിപ്പിക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്.
First published: October 1, 2019, 7:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading