പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി വൃദ്ധൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർമുള്ളി സ്വദേശി നഞ്ചനാണ് (60) കൊല്ലപ്പെട്ടത്. ആടിന് പച്ചില വെട്ടാൻ പോയപ്പോൾ പുഴക്കരയിൽ വച്ചാണ് സംഭവം. നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലാണ്. നെഞ്ചിൽ ആന ചവിട്ടുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് നഞ്ചനെ കണ്ടെത്തിയത്. തുടർന്ന് ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.