ഇന്റർഫേസ് /വാർത്ത /Kerala / 'സർക്കാരിന്‍റെ ഉദാസീനത ക്രിമിനലുകൾക്ക് അനുകൂലമാകുന്നു'; തിരുവനന്തപുരത്ത് അക്രമത്തിനിരയായ സ്ത്രീയേ സന്ദർശിച്ച ശേഷം കെകെ രമ 

'സർക്കാരിന്‍റെ ഉദാസീനത ക്രിമിനലുകൾക്ക് അനുകൂലമാകുന്നു'; തിരുവനന്തപുരത്ത് അക്രമത്തിനിരയായ സ്ത്രീയേ സന്ദർശിച്ച ശേഷം കെകെ രമ 

കേരളത്തിലെ പോലീസ് നിരന്തരം മനുഷ്യത്വവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും രമ കുറിച്ചു

കേരളത്തിലെ പോലീസ് നിരന്തരം മനുഷ്യത്വവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും രമ കുറിച്ചു

കേരളത്തിലെ പോലീസ് നിരന്തരം മനുഷ്യത്വവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും രമ കുറിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: സർക്കാറിന്റെ ഉദാസീനത ക്രിമിനലുകൾക്ക് അനുകൂലമാവുന്നു എന്നതിന് തെളിവാണ് ആവർത്തിക്കപ്പെടുന്ന അതിക്രമങ്ങളെന്ന് എംഎൽഎ കെ കെ രമ. വഞ്ചിയൂരിൽ കഴിഞ്ഞ ദിവസം രാത്രി അതിക്രമത്തിനിരയായ സ്ത്രീയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കേരളത്തിലെ പോലീസ് നിരന്തരം ഇത്തരം മനുഷ്യത്വവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും രമ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

വഞ്ചിയൂരിൽ കഴിഞ്ഞ ദിവസം രാത്രി അതിക്രമത്തിനിരയായ സ്ത്രീയെ വീട്ടിലെത്തി സന്ദർശിച്ചു. അതിക്രൂരമായ നിലയിൽ അജ്ഞാതനാൽ ആക്രമിക്കപ്പെട്ട ഇവർക്ക് പോലീസിന്റെയോ മറ്റോ സഹായം സമയത്തിന് ലഭിച്ചില്ല എന്നത് ഏറെ ഗൗരവകരമായ പ്രശ്നമാണ്. അമ്മ അക്രമത്തിനിരയായതറിഞ്ഞ ഉടനെത്തന്നെ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചെങ്കിലും വളരെ മോശം പ്രതികരണമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതു എന്നാണ് ആക്രമണത്തിനിരയായ സ്ത്രീയുടെ മകൾ പറയുന്നത്.ഒടുവിൽ അമ്മയെയും കൂട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു സ്റ്റേഷനിൽ ചെന്ന് പരാതികൊടുക്കാനാണത്രെ പോലീസ് ആവശ്യപ്പെട്ടത്. ഇത് അങ്ങേയറ്റം കുറ്റകരമാണ്.

കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലെല്ലാം പോലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ അവസാന ഉദാഹരണമാണിത്. പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാർക്കെതിരെയുള്ള താത്കാലിക നടപടികൊണ്ടു മാത്രം തീരുന്ന വിഷയമല്ലിത്. കേരളത്തിലെ പോലീസ് നിരന്തരം ഇത്തരം മനുഷ്യത്വവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ ഭാഗമാവുന്ന കാഴ്ചയാണ് നാം കാണുന്നത്.

സ്ത്രീകൾക്കെതിരെ അടിക്കടിയുണ്ടാവുന്ന ഇത്തരം അതിക്രമങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ മാത്രം അടിയന്തിര പ്രാധാന്യമർഹിക്കുന്ന വിഷയമല്ല എന്നതാണ് സർക്കാരിന്റെയും സ്‌പീക്കറുടെയുമെല്ലാം നിലപാട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സഭ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടായത്. സർക്കാറിന്റെ ഈ ഉദാസീനത ക്രിമിനലുകൾക്ക് അനുകൂലമാവുന്നു എന്നതിന് തെളിവാണ് ആവർത്തിക്കപ്പെടുന്ന അതിക്രമങ്ങൾ. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതോടൊപ്പം പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും ആഭ്യന്തര വകുപ്പ് കാണിക്കണം.

വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽവച്ചാണ് യുവതിക്കെതിരെ ആക്രമണമുണ്ടായത്. മരുന്നു വാങ്ങി മടങ്ങുമ്പോൾ മടങ്ങുമ്പോൾ അ‍ജ്ഞാതൻ പിന്തുടരുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി വേഗത്തിൽ വാഹനം ഓടിച്ചുപോയി. വാഹനം വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കുമ്പോൾ ബൈക്കിലെത്തിയയാൾ വാഹനം മുന്നിലേക്കു കയറ്റി തടഞ്ഞു.  ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു.

അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റ യുവതി ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തി മകളോട് വിവരം പറഞ്ഞു. മകളാണ് പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരി കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മാത്രമാണ് സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് കേസെടുക്കാൻ പോലും തയ്യാറായത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Attack Against Woman, K k rema, Thiruvananthapuram