കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന് എതിരായ സർക്കാരിന്റെ നടപടികൾക്ക് വിലക്ക്. കാരണം കാണിക്കൽ നോട്ടിസിലെ തുടർ നടപടികൾ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് വിലക്കിയത്. നോട്ടിസിന് സിസ മറുപടി നൽകണം. സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ട്രൈബ്യൂണൽ അറിയിച്ചു. സിസ തോമസ് നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
കെടിയു വിസിയായി താൽക്കാലിക നിയമനം നേടിയപ്പോൾ ഡോ.സിസ സർക്കാരിന്റെ മുൻകൂർ അനുമതി എന്തുകൊണ്ട് നേടിയില്ല എന്നതു കാട്ടിയാണ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. എന്നാൽ ഇതിൽ തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഇപ്പോൾ ട്രൈബ്യുണൽ നിർദേശിച്ചിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടിസ് നൽകിയത് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ മാസം 23ന് കേസ് പരിഗണിക്കും. ഈ മാസം അവസാനം ഡോ.സിസ തോമസ് സർവീസിൽനിന്ന് വിരമിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.