• HOME
 • »
 • NEWS
 • »
 • kerala
 • »
 • ADMINISTRATOR SEEKS EXPLANATION FROM THE SECURITY PERSONNEL IN GURUVAYUR SRI KRISHNA TEMPLE WITH ENTRY OF MOHANLALS CAR

മോഹൻലാലിന്‍റെ കാർ ഗുരുവായൂർ നടയ്ക്ക് മുന്നിലേക്ക് കടത്തിവിട്ടു; സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ വിശദീകരണം തേടി

എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്റർ നൽകിയ നോട്ടീസിലെ ആവശ്യം

Mohanlal-Ravi-Pillai

Mohanlal-Ravi-Pillai

 • Share this:
  തൃശൂര്‍: സെപ്റ്റംബർ ഒമ്പതിന് നടൻ മോഹൻലാലിന്‍റെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാൻ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ വിശദീകരണം തേടി. നടന്‍റെ കാർ എത്തിയപ്പോൾ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ​ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റി നിര്‍ത്താനും നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട് .

  എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്റർ നൽകിയ നോട്ടീസിലെ ആവശ്യം. രണ്ടു മെമ്പർമാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങൾ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്.

  സ്വാധീനമുളളവർക്ക് ക്ഷേത്രത്തിൽ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന.

  പ്രമുഖവ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വ്യാഴാഴ്ച മോഹൻലാൽ ഗുരുവായൂരിൽ എത്തിയത്.

  Mohanlal Shaji Kailas | മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും വരുന്നു; തിയേറ്ററുകൾ പൂരപ്പറമ്പാകുമോ?

  2009ലെ റെഡ് ചില്ലീസിനു ശേഷം മോഹൻലാൽ, ഷാജി കൈലാസ് കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. അടുത്ത ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം മോഹൻലാലിൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രത്യക്ഷപ്പെട്ടു. ഈ വർഷം ഒക്ടോബറിലാവും ചിത്രീകരണം തുടങ്ങുക. രാജേഷ് ജയറാം തിരക്കഥ രചിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കും.

  നീണ്ട 12 വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്‌ക്രീനിൽ തെളിയുന്നത്.

  1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം മുതലാണ് മോഹൻലാൽ -ഷാജി കൈലാസ് ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആരംഭിച്ചത്. മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസിൽ 7.5 കോടി രൂപ കളക്ഷൻ നേടി. 250 ദിവസത്തിന് മേൽ തുടർച്ചയായി തിയേറ്ററുകളിൽ ഓടിയ ചിത്രം മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് ഭേദിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ എന്ന കില്ലാഡി അക്കാലത്തെ യുവ ജനതയുടെ ഹരമായി മാറി.

  ഈ വിജയ ഫോർമുല തന്നെ നരസിംഹം സിനിമയിലും ആവർത്തിച്ചു.

  2000ത്തിൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിൻറെ പൂവള്ളി ഇന്ദുചൂഡനായി അവതരിപ്പിച്ചു. രണ്ടു കോടി മുടക്കുമുതലിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 22 കോടി തൂത്തുവാരി അതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഈ ചിത്രമാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും. മോഹൻലാൽ, ഐശ്വര്യ എന്നിവരായിരുന്നു നായകനും നായികയും.

  അതിൽപ്പിന്നീട് താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), റെഡ് ചില്ലീസ് (2009) തുടങ്ങിയ സിനിമകൾ അവരുടേതായി ഇറങ്ങി. ആദ്യ ചിത്രങ്ങൾ പോലെ ഓളം സൃഷ്‌ടിച്ചില്ലെങ്കിലും ഇവയിലെ മോഹൻലാൽ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

  2013ലെ 'ജിഞ്ചർ' എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് വീണ്ടും മലയാള സിനിമാ സംവിധാനത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. മടങ്ങിവരവ് സിനിമയായ 'കടുവ'യിലെ നായകൻ പൃഥ്വിരാജ് സുകുമാരനാണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് ഇതിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

  News Summary- The administrator sought an explanation from security personnel for allowing actor Mohanlal's car to enter the Bhagwati temple in Guruvayur. The administrator issued a show cause notice to the security guard who opened the gate when the actor's car arrived.
  Published by:Anuraj GR
  First published:
  )}