'ഭരണാധികാരികളിൽ ചിലർ തന്നെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു': മുഖ്യമന്ത്രി

കേരള ശാസ്ത്രകോൺഗ്രസിന് പാലക്കാട് തുടക്കമായി

News18 Malayalam | news18india
Updated: January 25, 2020, 3:02 PM IST
'ഭരണാധികാരികളിൽ ചിലർ തന്നെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു': മുഖ്യമന്ത്രി
cm
  • News18 India
  • Last Updated: January 25, 2020, 3:02 PM IST IST
  • Share this:
പാലക്കാട്: മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും സങ്കൽപങ്ങളും ശാസ്ത്ര സത്യമെന്ന നിലയിൽ ഭരണാധികാരികൾ തന്നെ പ്രചരിപ്പിക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പാലക്കാട് ആരംഭിച്ച കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളിൽ ചിലരെ ഇത് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായുള്ള പകർച്ച വ്യാധികളിൽ ലോകം മുഴുവൻ ആശങ്കയിലാണെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: മര്യാദകേട് പറയരുത്...! പട്ടയവിതരണ വേദിയിൽ റോഷി അഗസ്റ്റിനെ നിർത്തിപൊരിച്ച് മന്ത്രി മണി; മറുപടിയുമായി ഡീൻ

നിപയടക്കമുള്ള വൈറസുകൾ കാലാവസ്ഥ മാറ്റത്തിൽ വന്നതാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ മാത്രമെ ഇതിനെ മറികടക്കാനാവു. ശാസ്ത്രം സമൂഹത്തിന് വേണ്ടിയാണെന്നും സമൂഹത്തിന് ഉതകാത്ത ശാസ്ത്രം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പാലക്കാട് മുണ്ടൂരിൽ പറഞ്ഞു. ശാസ്ത്ര രംഗത്തെ പ്രതിഭകൾക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍