റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥിനിക്ക് പ്രവേശനം; കാരക്കോണം മെഡിക്കല്‍ കോളജിന് 5 ലക്ഷം രൂപ പിഴ
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥിനിക്ക് പ്രവേശനം; കാരക്കോണം മെഡിക്കല്‍ കോളജിന് 5 ലക്ഷം രൂപ പിഴ
പ്രവേശനം റദ്ദാക്കിയതു ശരിവച്ച ഹൈക്കോടതി നടപടിയോട് യോജിച്ചെങ്കിലും സുപ്രീംകോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് അതു സ്ഥിരപ്പെടുത്താന്‍ ജസ്റ്റിസ് എല്‍.നാഗേശ്വരറാവു അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
ന്യൂഡല്‍ഹി: പ്രവേശന പരീക്ഷാ കമ്മിഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥിനിക്ക് മെഡിക്കല്‍ പി.ജി കോഴ്സില്‍ പ്രവേശനം നല്‍കിയതിന് കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിന് സുപ്രീം കോടതി 5 ലക്ഷം രൂപ പിഴ ചുമത്തി. പ്രവേശനം റദ്ദാക്കിയതു ശരിവച്ച ഹൈക്കോടതി നടപടിയോട് യോജിച്ചെങ്കിലും സുപ്രീംകോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് അതു സ്ഥിരപ്പെടുത്താന്‍ ജസ്റ്റിസ് എല്‍.നാഗേശ്വരറാവു അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനി 2016-ല്‍ ജനറല്‍ ക്വാട്ടയിലാണ് അപേക്ഷ നല്‍കിയത്. പരീക്ഷയില്‍ 23.32 ശതമാനം മാര്‍ക്ക് മാത്രം ലഭിച്ചതിനാല്‍ ജനറല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടില്ല. എന്നാല്‍ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടാന്‍ 40 ശതമാനം മാര്‍ക്ക് മതി. ഇതു കണക്കിലെടുത്ത് മെഡിക്കല്‍ കോളജ് നേരിട്ട് പ്രവേശനം നല്‍കുകയായിരുന്നു. നടപടി മേല്‍നോട്ട സമിതിയും ശരിവച്ചു.
എന്നാല്‍ ഒ.ബി.സി പട്ടികയില്‍ ഉൾപ്പെട്ടിട്ടില്ലാത്തതിനാല്‍ പ്രവേശനം റദ്ദാക്കണമെന്ന് ആരോഗ്യ സര്‍വകലാശാലയും പ്രവേശന പരീക്ഷാ കമ്മിഷണറും ആവശ്യപ്പെട്ടു. ഇതോടെ സമതി മുന്‍ തീരുമാനം തിരുത്തി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ റാങ്ക് പട്ടികയില്‍ ഉള്പ്പെടാത്തയാളെ പ്രവേശിപ്പിക്കുന്നത് തെറ്റാണെന്നു വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളി. അതിനെതിരായ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.