• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണൻ

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണൻ

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ആണ് ഇക്കാര്യം അറിയിച്ചത്.

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

  • Last Updated :
  • Share this:
    കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ അധ്യക്ഷനായി അടൂർ ഗോപാലകൃഷ്ണനെ നിയമിച്ചു. നിലവിലെ അധ്യക്ഷനായ ആർ ഹരികുമാറിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ നിയമനം.

    സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമ ദൃശ്യകല രംഗങ്ങളിലെ പരിശീലനത്തിനും പഠനഗവേഷണങ്ങൾക്കുമായാണ് കേരള സർക്കാർ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ആരംഭിച്ചത്.

    You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]

    അടൂർ ഗോപാലകൃഷ്ണൻ സ്ഥാപനത്തിന്റെ അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്നതിലൂടെ സ്ഥാപനം ആദിക്കപ്പെട്ടു. ദേശീയ നിലവാരത്തിലേക്ക് സ്ഥാപനം ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നിർണായക ചുവടുവെയ്പ് നടത്തിയതായും കെ.ടി ജലീൽ പറഞ്ഞു.
    First published: