• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഗീത നാടക അക്കാദമി കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളത്; സെക്രട്ടറി പൂർണ അധികാരം ഏറ്റെടുത്തിരിക്കുന്നു': അടൂർ ഗോപാലകൃഷ്ണൻ

'സംഗീത നാടക അക്കാദമി കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളത്; സെക്രട്ടറി പൂർണ അധികാരം ഏറ്റെടുത്തിരിക്കുന്നു': അടൂർ ഗോപാലകൃഷ്ണൻ

'ലളിതയെ പോലുള്ള ഒരു കലാകാരിക്ക് ഔദ്യോഗിക കാര്യങ്ങളെ പറ്റി വലിയ ധാരണയൊന്നുമില്ല. അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. അതൊരു പഴുതായി കണ്ടിട്ട് പൂര്‍ണമായഅധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതായി തോന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ പറ്റി വർണിച്ച് കേട്ടപ്പോള്‍.'

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

  • Last Updated :
  • Share this:




    തിരുവനന്തപുരം: സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ. സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. അതില്‍ ഒരു ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ്. സെക്രട്ടറി പ്രവര്‍ത്തനശൈലി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ആർ.എൽ.വി രാമകൃഷ്ണൻ ജീവിതം കലയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു കലാകാരനാണ് . മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത് തന്റെ ജീവിതം ഇതിനകത്തു തന്നെ അര്‍പ്പിച്ചിയാളാണ്. അങ്ങനെയൊരാളുടെ പ്രകടനം സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.

    ആടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ

    'രംഗകലയുമായി ബന്ധപ്പെട്ട കലാകാരൻമാരാർ രണ്ടാഴ്ചയില്‍ കൂടുതലായി ഒരു സമരം നടത്തിക്കൊണ്ട് വരികയാണ്. അതിന്റെ കാരണങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍, പ്രത്യേകിച്ച് അക്കാദമിയുടെ സെക്രട്ടറി തീരെ മയമില്ലാത്ത ഒരു നയമാണ് സ്വീകരിക്കുന്നതെന്നാണ്. ശരിക്കും സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. നടൻമാർക്ക് നടികൾക്ക്, ഗായകർക്ക്, നർത്തകർക്ക് ഇവരുടെയൊക്കെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വലിയ സ്ഥാപനമായാണ് കാണുന്നത്. അതില്‍ ഒരു ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്നുണ്ടാകാന്‍ പാടില്ല.



    ഞാൻ കഴിഞ്ഞ ദിവംസം ലളിതയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവിടുത്തെ ഒരു പ്രശ്‌നം ലളിതയെ പോലുള്ള ഒരു കലാകാരിക്ക് ഔദ്യോഗിക കാര്യങ്ങളെ പറ്റി വലിയ ധാരണയൊന്നുമില്ല. അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. അതൊരു പഴുതായി കണ്ടിട്ട് പൂര്‍ണമായഅധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതായി തോന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ പറ്റി വർണിച്ച് കേട്ടപ്പോള്‍. അങ്ങനെയാണെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി മാറ്റേണ്ട ആവശ്യമുണ്ട്.


    അതിന് ചെയ്യേണ്ടത് ലളിതയുടെ തന്നെ നേത‌ൃത്വത്തിൽ സമരത്തിലിരിക്കുന്ന കലാകാരന്മാരെ വിളിച്ച് സംസാരിച്ച് പരാതികള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. അത് എത്രയും വേഗം ചെയ്യണം, ഇപ്പോള്‍ കുറച്ച് നീണ്ടുപോയി. ഇത് വളരെ നിസാരമായി കാണുന്നത് കൊണ്ടാണ് പരിഹാരമില്ലാതെ ഇങ്ങനെ നീളുന്നത്. ഗ്ലാമറുള്ള നടീനടന്മാരൊന്നും ഇല്ലാത്തതിനാല്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് രസമൊന്നും തോന്നില്ല. പക്ഷെ വലിയ ഗ്ലാമറുള്ള ഒരു നടന്റെ സഹോദരനാണ് ആര്‍.എല്‍.വി.രാമകൃഷ്ണന്‍. രാമകൃഷ്ണൻ ജീവിതം കലയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു കലാകാരനാണ് . മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത് തന്റെ ജീവിതം ഇതിനകത്തു തന്നെ അര്‍പ്പിച്ചിയാളാണ്. അങ്ങനെയൊരാളുടെ പ്രകടനം സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കലാമണ്ഡലത്തിൽ പുരിഷൻമാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നില്ലെന്നത് ഒഴിവുകഴിവല്ല. കാരണം മോഹിനിയാട്ടം നടനം നടത്തി കാഴ്ചക്കാർക്ക് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ കഴിവുള്ള ആളാണ്. അദ്ദേഹത്തിന്റെ കഴിവുകൾ ഏതെല്ലാ രീതിയിൽ ഉപയോഗിക്കാമെന്ന് അന്വേഷിക്കുകയാണ് ശരിക്കും ചുമതലപ്പെട്ടവർ നടത്തേണ്ടത്.

    Also Read കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കലാകാരൻമാരുമായി ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഈ വിഷയത്തില്‍ ഇടപെടണമെന്ന്  സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. സര്‍ക്കാരിലേക്ക് പോകുന്നതിന് മുമ്പ് തന്നെ വിഷയം പരിഹരിക്കണം, പരിഹരിക്കപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.'



    Published by:Aneesh Anirudhan
    First published: