കോന്നി: യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വികാരഭരിതനായി അടൂർ പ്രകാശ് എം.പി. റോബിന്‍ പീറ്ററിനെ സ്ഥാനാർഥിയായി നിർദ്ദേശിക്കരുതായിരുന്നെന്ന് ഇപ്പോൾ തോന്നുന്നതായി അടൂർ പ്രകാശ് പറഞ്ഞു. നോമിനിയായി നിര്‍ദേശിക്കരുതായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നതായി അടൂര്‍ പ്രകാശ് പറഞ്ഞു.
പാര്‍ട്ടി ചോദിച്ചപ്പോള്‍ താന്‍ റോബിന്‍ പീറ്ററിന്റെ പേര് പറഞ്ഞുപോയി. അതു പറഞ്ഞത് തെറ്റായിപ്പോയി എന്ന് തനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ട്. പി മോഹന്‍രാജും താനും സംഘടനാതലത്തില്‍ ഒന്നിച്ച് എത്രയോ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ്. മോഹൻരാജിന്റെ വിജയത്തിനായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഡി.സി.സി നേതൃത്വത്തോട് ഇടഞ്ഞു നിന്ന അടൂർ പ്രകാശിനെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് അനുനയിപ്പിച്ചാണ് കൺവെൻഷനെത്തിച്ചത്. റോബിൻ പീറ്ററിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായത്തിനെതിരെ ഡി.സി.സി രംഗത്തെത്തിയതാണ് അടൂർ പ്രകാശിനെ പ്രകോപിപ്പിച്ചത്.
കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ അടൂർ പ്രകാശിനെ ആവേശത്തോടെയാണ് പ്രവർത്തകർ എതിരേറ്റത്. അടൂര്‍ പ്രകാശിനെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ വേദിയിലെത്തിച്ചത്. വേദിയില്‍ വച്ച് പി മോഹന്‍രാജ് അടൂര്‍പ്രകാശിന് മുത്തം നല്‍കുകയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.