പേരിൽ നിന്ന് 'അടൂർ' ഒഴിവാക്കണമെന്ന് SFI; ആവശ്യം അന്യായമായതിനാൽ തള്ളിക്കളയുന്നുവെന്ന് അടൂർ പ്രകാശ്

''കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തുവെക്കുമ്പോഴും എന്റെ പേര് അടൂർ പ്രകാശ് എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്''

News18 Malayalam | news18-malayalam
Updated: September 3, 2020, 2:33 PM IST
പേരിൽ നിന്ന് 'അടൂർ' ഒഴിവാക്കണമെന്ന് SFI; ആവശ്യം അന്യായമായതിനാൽ തള്ളിക്കളയുന്നുവെന്ന് അടൂർ പ്രകാശ്
അടൂർ പ്രകാശ് എം പി
  • Share this:
കോൺഗ്രസ് നേതാവും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിന്റെ പേരിൽ നിന്ന് അടൂരിനെ ഒഴിവാക്കി നാടിനെ അപമാനത്തിൽ നിന്നും മുക്തമാക്കണമെന്ന് എസ്എഫ്ഐ അടൂർ ഏരിയ കമ്മിറ്റി. എന്നാൽ അന്യായമായ ആവശ്യമായതിനാൽ കുഞ്ഞ് അനുജന്മാരുടെ ആവശ്യം തള്ളിക്കളയുകയാണെന്ന് അടൂർ പ്രകാശ് മറുപടി നൽകി.

' കൊല്ലം എസ്എൻ കോളജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അടൂർ പ്രകാശ് എന്ന പേര് സ്വീകരിച്ചത്. കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്'- അടൂർ പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകങ്ങളെ തുടർന്നാണ് എസ്എഫ്ഐ അടൂർ ഏരിയ കമ്മിറ്റി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.

Also Read-  'മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയപ്പോൾ ഫയലുകളില്‍ വ്യാജ ഒപ്പ്' ; ഗുരുതര ആരോപണവുമായി ബിജെപി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാവിലെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി #രാഹുൽമാംങ്കൂട്ടത്തിൽ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികൾക്ക് എന്റെ പേരായ അടൂർ പ്രകാശിലെ 'അടൂർ' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം "ആറ്റിങ്ങൽ പ്രകാശ്" എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുൽ പങ്കുവെച്ചു. അടൂരിലെ SFIക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുൻപാണ് അതായത് ഞാൻ കൊല്ലം SN കോളേജിൽ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂർപ്രകാശ് എന്ന പേര് സ്വീകരിച്ചത്.

അടൂർ പ്രകാശ് എന്ന പേരിലാണ് ഞാൻ 1996ൽ (അന്നും നിങ്ങൾ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയിൽ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടർന്ന് 23 വർഷക്കാലം കോന്നിക്കാരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാൻ അവരിൽ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.

കഴിഞ്ഞ വർഷമാണ് പാർട്ടി നിർദ്ദേശിച്ചത് അനുസരിച്ച് ഞാൻ ആറ്റിങ്ങൽ എന്ന മറ്റൊരു ഇടത് കോട്ടയിൽ മത്സരിക്കാനെത്തിയത്. അവിടുത്തെ 'സീനിയറായ' എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലർപ്പില്ലാത്ത സ്നേഹം ഏറ്റുവാങ്ങി ഞാൻ ആറ്റിങ്ങൽ MP ആയത്. അപ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തുവെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്. നിങ്ങൾ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാർട്ടി നോക്കാതെ ഞാൻ ചെയ്തു തന്നിട്ടുള്ളത് നിങ്ങൾക്ക് അറിവുള്ളതാണെല്ലോ! (നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചാൽ അവർ ക്യാപ്‌സൂൾ രൂപത്തിൽ പറഞ്ഞുതരും.)

എന്നാൽ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായത് കൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.
Published by: Rajesh V
First published: September 3, 2020, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading