LDF സ്ഥാനാര്‍ത്ഥികള്‍ (പൊന്നാനി) മാത്രമല്ല കേരളം മുഴുവനും രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്യുന്നു: പിവി അന്‍വറിനെ ട്രോളി അടൂര്‍ പ്രകാശ്

രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ഇടതുപക്ഷം എന്ന പരാമര്‍ശത്തെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ അടൂര്‍ പ്രകാശ് ട്രോളിയിരിക്കുന്നത്‌

News18 Malayalam
Updated: March 23, 2019, 5:35 PM IST
LDF സ്ഥാനാര്‍ത്ഥികള്‍ (പൊന്നാനി) മാത്രമല്ല കേരളം മുഴുവനും രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്യുന്നു: പിവി അന്‍വറിനെ ട്രോളി അടൂര്‍ പ്രകാശ്
adoor prakash
  • Share this:
ആറ്റിങ്ങല്‍: രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ പ്രസ്ഥാവനയെ ട്രോളി അടൂര്‍ പ്രകാശ്. രാഹുലിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ഇടതുപക്ഷം എന്ന പരാമര്‍ശത്തെയാണ് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ അടൂര്‍ പ്രകാശ് ഫേസ്ബുക്കിലൂടെ ട്രോളിയിരിക്കുന്നത്‌.

'രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാന്‍ ഈ രാജ്യത്തെ മതേതര ശക്തികള്‍ക്ക് ശക്തി പകരാന്‍ ഇടതുപക്ഷത്തില്‍ തന്നെയാണ് വിശ്വാസം അര്‍പ്പിക്കേണ്ടതെന്നായിരുന്നു' അന്‍വര്‍ പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഈ പാരമാര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായിരുന്നു.

Also Read: അമേഠിയിലെ പരാജയ ഭീതിയാണോ രണ്ടു സീറ്റില്‍ മത്സരിക്കാന്‍ കാരണം?; ജയിച്ചാല്‍ ഏത് സീറ്റ് തെരഞ്ഞെടുക്കും? കോടിയേരി

ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ 'LDF സ്ഥാനാര്‍ത്ഥികള്‍ (പൊന്നാനി) മാത്രമല്ല കേരളം മുഴുവനും ശ്രീ. രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്യുന്നു.' എന്നാണ് പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്.



രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കെപിസിസിയുടെ ആവശ്യം പരിഗണനയിലാണെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കായി ഉപാധികളില്ലാതെ പിന്മാറുമെന്ന് നേരത്തെ വയനാട്ടിലേക്ക് പരിഗണിച്ചരുന്ന ടി സിദ്ദിഖും വ്യക്തമാക്കിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading