തിരുവനന്തപുരം: കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി മോഹൻരാജിന്റെ പരാജയത്തിൽ ഖേദിക്കുന്നുവെന്ന് അടൂർ പ്രകാശ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് ഒളിച്ചോടുന്നില്ലെന്നും പരാജയം അംഗീകരിക്കുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
കോന്നിയിലെ പരാജയത്തിൽ നേതൃത്വത്തെ അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനാർഥി നിർണയത്തില്‍ പാളിച്ച സംഭവിച്ചതായി അടൂർ പ്രകാശ് പറഞ്ഞു. മത്സരിക്കാൻ കൊള്ളാവുന്ന സ്ഥാനാർഥിയുടെ പേര് ആദ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീടുണ്ടായ പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു-അടൂർ പ്രകാശ് വ്യക്തമാക്കി.
ഡി സി സി നേതൃത്വത്തിന്റെ പ്രവർത്തനം കോന്നിക്കാർ ഉൾകൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവർത്തനങ്ങൾ ഉണ്ടായെന്നും തോൽവിയുടെ കാരണം കണ്ടെത്തണമെന്നും അടൂർപ്രകാശ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൂർണ്ണമായും പങ്കാളിയായിരുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.