നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama | അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി എയ്ഡന്‍

  Anupama | അനുപമയും അജിത്തും വിവാഹിതരായി; സാക്ഷിയായി എയ്ഡന്‍

  പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്.

  • Share this:
   തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയെന്ന് കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. കുഞ്ഞ് എയ്ഡന്റെ സാന്നിധ്യത്തിലാണ് അനുപമയും അജിത്തും വിവാഹിതരായത്. തിരുവനന്തപുരം പട്ടം റജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹം. പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് പുതുസ്വപ്നങ്ങളുമായി അനുപമയും അജിത്തും ഒപ്പം കുഞ്ഞു ഏയ്ഡനും കടക്കുകയാണ്.

   കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയ്ക്ക ദത്ത് നല്‍കിയെന്ന് അനുപമയുടെ പരാതി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അനുപമയും അജിത്തും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു.

   Also Read-Anupama Baby | കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി; മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ

   കുഞ്ഞ് ജനിക്കുമ്പോള്‍ അജിത്, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ല. വിവാഹിതനായ ആളുമായുള്ള ബന്ധം അനുപമയുടെ കുടുംബം അംഗീകരിച്ചില്ല. കുട്ടിയെ താനറിയാതെ ശിശുക്ഷേമ സമിതിയ്ക്ക് മാതാപിതാക്കള്‍ ദത്ത് നല്‍കിയെന്നായിരുന്നു പരാതി.

   വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കുടുംബക്കോടതിയില്‍ സമര്‍പിച്ചു. ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ ആന്ധ്രയിലെ ദമ്പതികള്‍ ദത്തെടുത്ത കുട്ടിയെ കോടതിയുടെ അനുമതിയോടെ അനുപമയ്ക്ക് നല്‍കുകയായിരുന്നു. നവംബര്‍ 24ന് കോടതി വഴി കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറി.

   Also Read-Anupama Baby| 'കനൽ ചെറുതരിമതി'! കുഞ്ഞിന് പേരുമായി അനുപമ; 'വിമർശിച്ചവർക്ക് മുന്നിൽ നല്ല അച്ഛനും അമ്മയുമായി ജീവിച്ചുകാണിക്കും'

   കുഞ്ഞിനെ കിട്ടിയതിന് പിന്നാലെ തന്നെ വിവാഹം രജിസ്ട്രര്‍ ചെയ്യാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവില്‍ കുഞ്ഞിനെ സാക്ഷിയാക്കി തന്നെ ചടങ്ങ് പൂര്‍ത്തിയാക്കി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
   Published by:Jayesh Krishnan
   First published:
   )}