നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anupama Baby | ദത്ത് നടപടികൾ; സങ്കീർണ നിയമ പ്രശ്നങ്ങളിലേയ്ക്ക് കടക്കാതെ എങ്ങനെ പരിഹരിച്ചു?

    Anupama Baby | ദത്ത് നടപടികൾ; സങ്കീർണ നിയമ പ്രശ്നങ്ങളിലേയ്ക്ക് കടക്കാതെ എങ്ങനെ പരിഹരിച്ചു?

    സങ്കീർണ നിയമ നടപടികളിൽ പെട്ടുപോകുമായിരുന്ന ദത്ത് വിവാദം വേഗത്തിൽ പരിഹരിക്കാനും, കുഞ്ഞിനെ അമ്മയുടെ കൈകളിലെത്തിക്കാനും വനിത ശിശുവികസന വകുപ്പിന്റെ ഇടപെടൽ നിർണായകമായി

    അനുപമ

    അനുപമ

    • Share this:
      തിരുവനന്തപുരം: വാർത്ത പുറത്തുവന്നപ്പോൾ ദത്ത് നൽകിയ കുഞ്ഞിനെ ഇനി തിരികെ നൽകാനാകില്ലെന്നും, വേണമെങ്കിൽ അനുപമയ്ക്ക് കോടതിയെ സമീപിക്കാമെന്നുമായിരുന്നു ശിശുക്ഷേമ സമിതിയുടെയും, CWC യുടെയും നിലപാട്. പിന്നാലെ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജിന്റെ പ്രതികരണം എത്തി. ഞാനും ഒര് അമ്മയാണ്, അനുപമയ്ക്ക് തന്നെ, കുഞ്ഞിനെ ലഭിക്കണം, ഇതായിരുന്നു മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നപ്പോൾ വകുപ്പ് മന്ത്രി വീണജോർജിന്റെ ആദ്യ പ്രതികരണം. സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ CWC യും ശിശുക്ഷേമ സമതിയും നിലപാട് മാറ്റുകയായിരുന്നു.

      സങ്കീർണ നിയമ നടപടികളിൽ പെട്ടുപോകുമായിരുന്ന ദത്ത് വിവാദം വേഗത്തിൽ പരിഹരിക്കാനും, കുഞ്ഞിനെ അമ്മയുടെ കൈകളിലെത്തിക്കാനും വനിത ശിശുവികസന വകുപ്പിന്റെ ഇടപെടൽ നിർണായകമായി. ഇടപെടലുകൾ വേഗത്തിലായിരുന്നു. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി അപ്പോൾ വഞ്ചിയൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലായിരുന്നു. ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സങ്കീര്‍ണമായ നിയമ നടപടിയിലേക്ക് പോയി കുഞ്ഞിനെ കിട്ടാത്ത അവസ്ഥയിലാകുമായിരുന്നു.

      അതിലേക്ക് അനുപമയെ തള്ളിവിടാതെ അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി അടിയന്തരമായി പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. സങ്കീര്‍ണമായ കേസില്‍ ഉചിതമായ നിലപാടെടുത്ത സര്‍ക്കാരിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

      Also Read- Anupama Baby | കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി; മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ

      ആന്ധ്രാപ്രദേശില്‍ നിന്നും അനുപമയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിനെ കൊണ്ടുവരാനുള്ള നിയമ പ്രശ്‌നങ്ങള്‍ വനിത ശിശുവികസന വകുപ്പ് പരിഹരിച്ചു. ആന്ധ്രയിലെ കുടുംബത്തെ  ഡയറക്ടർ ടി വി അനുപമ ഐഎഎസ് ഫോണിൽ വിളിച്ച് സമാധാനിപ്പിച്ചു. കുഞ്ഞിനെ കൊണ്ടുവന്നയുടന്‍ കാലതാമസം വരാതെ ഡിഎന്‍എ പരിശോധന നടത്തി. മാത്രമല്ല 24 മണിക്കൂറിനകം ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുകയും ചെയ്തു.

      ഡിഎന്‍എ ഫലം വന്നയുടനെ കുഞ്ഞിനെ അനുപമയ്ക്ക് കാണാന്‍ വകുപ്പ് തന്നെ മുന്‍കൈയെടുത്തു. കോടതിയിൽ ഡി എൻ എ ഫലം ഉൾപ്പെടെ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മാസം മുപ്പതിന് വച്ചിരുന്ന കേസാണ് നേരത്തെ തീര്‍പ്പാക്കിയത്.

      മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ വീണ ജോർജ് ഉത്തരവിട്ടത്. അതനുസരിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി. വി. അനുപമ അന്വേഷണം നടത്തി. റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. പുറത്തു വരുന്ന വിശദാംശങ്ങൾ പ്രകാരം ഈ അന്വേഷണത്തിൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിട്ടില്ല എന്ന് വേണം കരുതാനും.ഇ നി അന്വേഷണ റിപ്പോർട്ടിൻ മേൽ എന്ത് തിരുത്തൽ നടപടി സ്വീകരിക്കുമെന്നതാണ് നിർണായകം. അമ്മയിൽ നിന്ന് ഒര് വർഷം കുഞ്ഞിനെ മാറ്റിയവരും അതിന് കൂട്ട് നിന്നവരും ശിക്ഷിക്കപ്പെടുമൊ എന്നതാണ് അറിയേണ്ടത്.
      Published by:Anuraj GR
      First published:
      )}