'സുഖിക്കാനും മരുങ്ങാനും മാളോര്'

News18 Malayalam
Updated: December 13, 2018, 1:57 PM IST
'സുഖിക്കാനും മരുങ്ങാനും മാളോര്'
  • Share this:
കൊച്ചി: കണ്ണൂർ വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അഡ്വ.എ. ജയശങ്കർ. കണ്ണൂർ വിമാനത്താവളത്തിന്റെ മുഖ്യശിൽപിയായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെയും മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളും സർക്കാർ ചെലവിൽ ടിക്കറ്റെടുത്ത് യാത്ര നടത്തിയതിനെയും ജയശങ്കർ ഫേസ്ബുക്കിൽ വിമർശിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനത്തിലും സമാനമായ നാടകമാണ് നടന്നതെന്നും മാപ്പിള ചൊല്ലിനെ കൂട്ടുപിടിച്ച് ജയശങ്കർ വിമർശിച്ചു.

ALSO READ- 'ഒന്നാം ടെസ്റ്റില്‍ ഇതാദ്യം'; ഓസീസ് മണ്ണിലെ ഇന്ത്യന്‍ ജയങ്ങള്‍

ജയശങ്കറിന്റെ പോസ്റ്റ്

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂർ വിമാനത്താവളത്തിൻ്റെ മുഖ്യശില്പിയായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് പണി വൈകിച്ചു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സിപിഎം സൈബർ സഖാക്കൾ ഉമ്മൻചാണ്ടിയെ അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളുമായി ആഞ്ഞടിച്ചു.

ഉദ്ഘാടനം കഴിഞ്ഞു മുഖ്യനും സഹമന്ത്രിമാരും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കു പറന്നു. ടിക്കറ്റ് സ്പോൺസർ ചെയ്തത് സർക്കാർ സ്ഥാപനം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിലും ഇതേ നാടകമാണ് അരങ്ങേറിയത്. 'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.'

 

First published: December 10, 2018, 11:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading