'ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെടരുത്'

News18 Malayalam
Updated: December 26, 2018, 11:15 PM IST
'ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെടരുത്'
News
  • Share this:
തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ പ്രതികളായ ഏഴ് പൊലീസുകാരുടെ സസ്‌പെൻഷൻ റദ്ദാക്കിയതിനെ വിമർശിച്ച് അഡ്വ.എ. ജയശങ്കർ. ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെടരുതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശ്രീജിത്തിന്റെ ഭാര്യക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും കൊടുത്ത് സർക്കാർ മഹാമനസ്കത തെളിയിച്ചു. ഏഴുമാസത്തിന് ശേഷം ഏഴുപ്രതികളെയും സർവീസിൽ തിരിച്ചെടുത്തുകൊണ്ട് സർക്കാർ ഇതാ വീണ്ടും മഹാമനസ്കത തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇരകൾക്കും പ്രതികൾക്കും തുല്യമായ പരിഗണന,​ തുല്യ നീതി അതാണ് ഈ സർക്കാരിന്റെ പൊലീസ് നയമെന്നും ജയശങ്കർ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വരാപ്പുഴ ലോക്കപ്പിൽ ഏമാന്റെ ചവിട്ടേറ്റു മരിച്ച ശ്രീജിത്തിന്റെ ഭാര്യയ്ക്ക് 10ലക്ഷം രൂപയും സർക്കാർ ജോലിയും കൊടുത്ത് സർക്കാർ മഹാമനസ്കത തെളിയിച്ചു.

ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സർവീസിൽ തിരിച്ചെടുത്തു കൊണ്ട് സർക്കാർ ഇതാ വീണ്ടും മഹാമനസ്കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറൽ എസ്‌.പിയെ കഴിഞ്ഞ പ്രളയത്തിനിടയിൽ തിരിച്ചെടുത്തിരുന്നു.

ഇനി പൊലീസിലിരുന്നു കൊണ്ടുതന്നെ പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകൾ തേച്ചുമായ്ച്ചു കളയാം.

ഇരകൾക്കും പ്രതികൾക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സർക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പോലീസുകാരനും ശിക്ഷിക്കപ്പെടരുത്.

കണ്ടിട്ടില്ല, ഞാനീവിധം മലർച്ചെണ്ടു പോലുള്ള മാനസം...

First published: December 26, 2018, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading