• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗൺ ലംഘനമെന്ന് പോലീസ്; ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തു

ലോക്ക്ഡൗൺ ലംഘനമെന്ന് പോലീസ്; ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തു

ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ  ഒരു മണിക്കുറോളം പ്രതിഷേധിച്ചു

ബിന്ദു കൃഷ്ണ

ബിന്ദു കൃഷ്ണ

  • Share this:
ലോക്ക്ഡൗൺ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ഡി.സി.സി. അധ്യക്ഷ ബിന്ദുകൃഷ്ണയെ പോലീസ് അറസ്റ്റു ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയുടെ തുടർച്ചയായാണ് ബിന്ദുകൃഷ്ണയുടെ അറസ്റ്റ് നടന്നത്.

ബ്ലോക്ക് കമ്മറ്റികൾക്ക് കീഴിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ വീതം സൈക്കിളിൽ സഞ്ചരിച്ച് പ്രവാസി കുടുംബങ്ങളിൽ നിന്ന് ശേഖരിച്ച നിവേദനം കൊല്ലം ജില്ലാ കലക്ടർക്ക് നൽകുന്നതായിരുന്നു പരിപാടി. സൈക്കിളിൽ സഞ്ചരിച്ച ചിലരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തന്നെ അറസ്റ്റു ചെയ്തു. മറ്റുള്ളവർ നിവേദനം നൽകാനെത്തിയപ്പോഴാണ്‌ ലോക്ഡൗൺ ലംഘനത്തിൻ്റെ പേരിൽ പോലീസ് നടപടി സ്വീകരിച്ചത്.

BEST PERFORMING STORIES:'ഡാറ്റാ സുരക്ഷ സുപ്രധാനം': സ്പ്രിങ്ക്ളറിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി CPI മുഖപത്രം [NEWS]വസന്തത്തിന്റെ വരവറിയിച്ച് ടുലിപ് പാടങ്ങൾ; ഇത്തവണ കാഴ്ച്ചക്കാരില്ലാതെ ശ്രീനഗറിലെ പൂന്തോട്ടം [PHOTO]കോവിഡ് പ്രതിരോധം: മുടിവെട്ടാൻ പോകുന്നവർ തുണിയും ടൗവ്വലും കരുതണമെന്ന് നിർദേശം [NEWS]

നിവേദനം നൽകാനെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. ചിന്നക്കടയിൽ നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് എത്തിയ ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം താൻ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ബിന്ദുകൃഷ്ണ വ്യക്തമാക്കി. ഡി.സി.സി. പ്രസിഡൻ്റിനെ പിന്നീട് വിട്ടയച്ചു.

അറസ്റ്റിലായ ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ  ഒരു മണിക്കുറോളം പ്രതിഷേധിച്ചു. ഒടുവിൽ അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജില്ലാ കളക്ടറെ കാണാൻ അനുമതി നല്കി.

Published by:user_57
First published: