• HOME
 • »
 • NEWS
 • »
 • kerala
 • »
 • അഡ്വ. കെ. കെ ബാലറാം ആർ എസ് എസ് പ്രാന്ത സംഘചാലക്

അഡ്വ. കെ. കെ ബാലറാം ആർ എസ് എസ് പ്രാന്ത സംഘചാലക്

ഇസ്ലാമിക ഭീകരത കേരളത്തില്‍ ആഴത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പുഴ വയലാറിലെ നന്ദുവിന്റെ കൊലപാതകമെന്ന് ആർ എസ് എസ് സംസ്ഥാന പ്രതിനിധി സഭ പ്രമേയത്തിൽ വിലയിരുത്തി

rss

rss

 • Share this:
  കൊച്ചി: ആർഎസ്എസ് കേരള പ്രാന്ത സംഘചാലകായി അഡ്വ. കെ. കെ. ബാലറാമിനെ തെരഞ്ഞെടുത്തു. കൊച്ചി ഭാസ്കരീയത്തിൽ നടന്ന ആർ എസ് എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി. കെ. ശ്രീനിവാസൻ വരണാധികാരിയായിരുന്നു. പാലക്കാട് വിഭാഗ് സംഘചാലക് വി. കെ. സോമസുന്ദരം നിർദ്ദേശിച്ചു.

  പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ. പി. രാധാകൃഷ്ണൻ, തൃശൂർ വിഭാഗ് സംഘചാലക് കെ. എസ് പദ്മനാഭൻ, എന്നിവർ പിന്താങ്ങി. ആരോഗ്യപരമായ കാരണങ്ങളാൽ പി. ഇ. ബി മേനോൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ സംഘചാലകിനെ തെരഞ്ഞെടുത്തത്.

  ബാലറാം കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ പ്രാന്ത സഹസംഘചാലകായി പ്രവർത്തിച്ചു വരികയായിരുന്നു. ബാർ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. കണ്ണൂർ ശ്രീഭക്തി സംവർദ്ധിനിയോഗം ഡയറക്ടർ, ജനസേവാ സമിതി മാനേജിംഗ് ട്രസ്റ്റി, പളളിക്കുളം സേവാട്രസ്റ്റി എന്നീ ചുമതലകൾ വഹിച്ചു വരുന്നു.

  ഇസ്ലാമിക ഭീകരത കേരളത്തില്‍ ആഴത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പുഴ വയലാറിലെ നന്ദുവിന്റെ കൊലപാതകമെന്ന് ആർ എസ് എസ് സംസ്ഥാന പ്രതിനിധി സഭ പ്രമേയത്തിൽ വിലയിരുത്തി. ആഗോള ഇസ്ലാമിക ഭീകര സംഘടനകളുടെ നിയന്ത്രണത്തിലും നേതൃത്വത്തിലുമുള്ള തീവ്രവാദ ശക്തികള്‍ കേരളത്തില്‍ വേരുറപ്പിച്ച് കഴിഞ്ഞുവെന്നത് നേരത്തെയും ചൂണ്ടിക്കാട്ടിയതാണ്. രാജ്യത്തിനകത്തും പുറത്തു നിന്നും പിടിയിലാവുന്ന ഭീകരരില്‍ പലരും മലയാളികളാണ്, ഐഎസ്, കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭീകര സംഘടനകള്‍ സൈ്വരവിഹാരം ചെയ്യുന്ന സംസ്ഥാനമാണിന്ന് കേരളമെന്നും ആർ എസ് എസ് പ്രതിനിധി സഭ വിലയിരുത്തി.

  Also Read- Assembly Election 2021 | കിഫ്‌ബിയോ..? അതെന്താണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

  പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആയുധപരിശീലനം, ആയുധ സംഭരണം എന്നിവ വ്യാപകമായി നടത്തുന്നുവെന്നതിന്റെ തെളിവാണ് വയലാര്‍ കൊലപാതകം. ഫെബ്രുവരി 17 ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രകോപനപരമായ റാലികള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിച്ചു നില്‍ക്കുകയാണ്. 1921 ആവര്‍ത്തിക്കുമെന്ന ഭീകര സംഘടനകളുടെ വെല്ലുവിളി മുസ്ലീം വര്‍ഗീയ ഭ്രാന്തിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു. ആലപ്പുഴയില്‍ സായുധരായി എത്തിയ ഭീകര സംഘം പോലീസിന്റെ സാന്നിധ്യത്തിലാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ആക്രമിച്ചത്. സായുധരായി എത്തിയ അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് കാഴ്ചക്കാരായി മാറി. മാറാട് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്ന ആസൂത്രണമാണ് വയലാറില്‍ നടന്നതെന്നും ആർ എസ് എസ് പ്രതിനിധി സഭ കുറ്റപ്പെടുത്തി.

  സാമുദായിക കലാപം ഇളക്കിവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് വയലാർ സംഭവം. ഇതിനെ ചെറുത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ സമൂഹ ജീവിതത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പളളികളെ ക്രിമിനല്‍ താവളമാക്കുന്ന രാജ്യദ്രോഹ ശക്തികളെ തളളിപ്പറയാനും ഒറ്റപ്പെടുത്താനും മുസ്ലിം സമൂഹം തയാറാവുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിക്കുന്നു. ആയുധബലം കൊണ്ടും അന്താരാഷ്ട്ര ജിഹാദി സംഘങ്ങളുടെ പിന്തുണ കൊണ്ടും കേരളത്തെ കീഴ്‌പ്പെടുത്താമെന്ന ഇസ്ലാമിക ഭീകര സംഘടനകളുടെ സ്വപനം വ്യാമോഹം മാത്രമാണെന്ന് അവരെ ഓര്‍മിപ്പിക്കുന്നുവെന്നും ആർ എസ് എസ് പ്രതിനിധി സഭ വ്യക്തമാക്കി.
  Published by:Anuraj GR
  First published: