• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എസ്പി ആകാത്തയാള്‍ എങ്ങനെ റിട്ടയേഡ് എസ്പിയാകും?'; ജോർജ് ജോസഫിനെതിരെ അഡ്വ. കെഎസ് അരുൺകുമാർ

'എസ്പി ആകാത്തയാള്‍ എങ്ങനെ റിട്ടയേഡ് എസ്പിയാകും?'; ജോർജ് ജോസഫിനെതിരെ അഡ്വ. കെഎസ് അരുൺകുമാർ

റിട്ട. എസ്.പി എന്ന പേരിൽ കഴിഞ്ഞ 10 വർഷമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ജോർജ് ജോസഫിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നാണ് കുറിപ്പിൽ ഉള്ളത്.

  • Share this:
    തിരുവനന്തപുരം: റിട്ടയേഡ് എസ്പി ജോര്‍ജ് ജോസഫ് ഒരിക്കലും എസ്പി ആയിട്ടില്ലെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ അഡ്വ. കെഎസ് അരുൺകുമാർ. ജീവിതത്തിൽ ഒരിക്കലും എസ്പിയാകാത്തയാൾ എങ്ങനെയാണ് റിട്ടയേർഡ് എസ്പിയാകുന്നതെന്ന് ഫെയ്സ്ബുക്ക് (Facebook)പോസ്റ്റിൽ അരുൺകുമാർ ചോദിക്കുന്നു. ജോർജ് ജോസഫ് സർവീസിൽ ഇരിക്കുമ്പോൾ നേരിട്ട അച്ചടക്ക നടപടികളെ കുറിച്ചും അരുൺകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ‌‌

    റിട്ട. എസ്.പി എന്ന പേരിൽ കഴിഞ്ഞ 10 വർഷമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ജോർജ് ജോസഫിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നാണ് കുറിപ്പിൽ ഉള്ളത്.

    Also Read- ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു; വധു ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

    SP #ആകാത്തയാൾ #എങ്ങനെ #റിട്ട. #SP #ആകും.
    ചാനൽ ചർച്ചകളിൽ LDF ഗവൺമെൻറിനെയും പോലീസിനെയും പ്രത്യേകിച്ച് CPIM നെ വിമർശിക്കാനായി വിവിധ ചാനലുകൾ കെട്ടി എഴുന്നൂള്ളിച്ച് ഇരുത്തിയിരിക്കുന്ന ഈ "റിട്ട. എസ്.പി " ശ്രീ ജോർജ് ജോസഫ് നെ നിങ്ങൾ അറിയുമോ?
    ഇദ്ദേഹം റിട്ട. എസ്.പി എന്ന പേരിൽ കഴിഞ്ഞ 10 വർഷമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നു. വലിയ മാതൃക പോലീസുകാരനായി ചാനൽ റൂമിൽ ഇരുന്നു തള്ളുന്ന ഈ മാന്യനെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
    ശ്രീ. ജോർജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ PO, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സർവ്വീസ് ജീവിതത്തിൽ ഒരിക്കലും എസ്.പി ആയിട്ടില്ല.
    സർവ്വീസ് ജീവിതത്തിൽ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് ) ആകാത്തയാൾ എങ്ങനെ റിട്ട. എസ്.പി ആകും?
    സർവ്വീസിൽ ഇരുന്നപ്പോൾ ചെയ്ത വിവിധ തോന്നിവാസങ്ങളുടെ പേരിൽ താഴെ പറയുന്ന നടപടികൾ ഏറ്റുവാങ്ങി.
    25/09/1982- സർവ്വീസിൽ നിന്ന് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
    04/12/81 - ൽ 6 മാസത്തേക്ക് ഇൻക്രിമെന്റ് തടഞ്ഞു.
    1.01.85 - വാർഷിക വേതന വർദ്ധനവ് 3 വർഷത്തേക്ക് തടഞ്ഞ് ഉത്തരവായി.
    04.04. 92 മുതൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
    17.06.94 ൽ അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.
    26.07.94 - ലെ ഉത്തരവ് പ്രകാരം ഒരു Censure നൽകിയിട്ടുണ്ട്.
    07.10. 94- അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.
    Adv KS Arun Kumar
    23/04/2022
    Published by:Naseeba TC
    First published: