• HOME
  • »
  • NEWS
  • »
  • kerala
  • »
  • പരീക്ഷാ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ; ഉത്തരക്കടലാസുകളും ഒരാഴ്ച ക്വറന്‍റീനിൽ

പരീക്ഷാ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ; ഉത്തരക്കടലാസുകളും ഒരാഴ്ച ക്വറന്‍റീനിൽ

മേയ് 26 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് വിപുലമായ മുന്നൊരുക്കമാണ് നടക്കുന്നത്

exam

exam

  • Last Updated :
  • Share this:
തിരുവനന്തപുരം: മേയ് 26 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് വിപുലമായ മുന്നൊരുക്കമാണ് നടക്കുന്നത്. കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും സർക്കാർ നല്‍കി.

എസ്എസ്എൽസിക്ക് 2953 പരീക്ഷ കേന്ദ്രങ്ങളിലായി നാലര ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 2033 കേന്ദ്രങ്ങളിലായി ഒമ്പതു ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍,പരീക്ഷാ കേന്ദ്ര മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കല്‍, ചോദ്യ പേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം എന്നിവയിലാണ് പ്രധാന ശ്രദ്ധ.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസം ക്വാറന്‍റൈന്‍ വേണം. അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും. ഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാനും പ്രത്യേക സൗകര്യമൊരുക്കും.
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്‍ക്കാര്‍ 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]
പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികളെ പരിശോധിക്കാന്‍ സ്കൂളുകളിൽ  5000 തെർമൽ സ്കാനറുകളാണ് ഒരുക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്കാനിംഗിന് വിധേയമാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന വേണ്ടവര്‍ക്ക് അത് നല്‍കാനുള്ള സംവിധാനവും സ്കൂളുകളിലുണ്ടാകും, മെഡിക്കൽ സർവീസ് കോർപറേഷനാണ് സ്കാനറുകൾ നൽകുന്നത്. തെർമൽ സ്ക്രീനിങ് ഉൾപ്പെടെ 5 വ്യവസ്ഥകൾ പ്രകാരമാണ് പരീക്ഷയ്ക്ക് കേന്ദ്രം അനുമതി നൽകിയത്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ പക്കലുള്ളതും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽനിന്നും ശേഖരിക്കുന്ന തെർമൽ സ്കാനറുകളാണ് സ്കൂളുകൾക്ക് നൽകുന്നത്.

പരീക്ഷ കഴിഞ്ഞാൽ ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധമാണ്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ അണുവിമുക്തമാക്കും. സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാദ്ധ്യാപകര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കുട്ടികൾക്ക് മാസ്ക് വീട്ടിലെത്തിക്കും,പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകള്‍ അടങ്ങിയ അറിയിപ്പും, മാസ്ക്കും, കുട്ടികള്‍ക്ക് വീടുകളില്‍ എത്തിക്കാന്‍ സമഗ്രശിക്ഷ കേരളയെ ചുമതലപ്പെടുത്തി. ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്ക്കുകള്‍ എന്‍എസ്എസ് വഴി വിതരണം ചെയ്യും.
Published by:user_49
First published: