• HOME
 • »
 • NEWS
 • »
 • kerala
 • »
 • അറുനൂറോളം കിലോമീറ്റർ സാഹസിക യാത്ര; 'ഹെലൻ' അമ്മയുടെ ചൂടിലേക്ക് തിരിച്ചെത്തിയത് മരണമുഖത്തു നിന്നും

അറുനൂറോളം കിലോമീറ്റർ സാഹസിക യാത്ര; 'ഹെലൻ' അമ്മയുടെ ചൂടിലേക്ക് തിരിച്ചെത്തിയത് മരണമുഖത്തു നിന്നും

കൊച്ചിയിൽ മടങ്ങിയെത്തിയ  ഹെലന്‍റെ ശബ്ദം കേട്ടതും തള്ളപ്പൂച്ച ഓടിയെത്തി. അമ്മയെ കണ്ട സന്തോഷത്തിൽ ഹെലനും ആ ചൂടിലേക്ക് കരഞ്ഞുകൊണ്ട് ഒതുങ്ങിക്കൂടി.

 • Share this:
  കോട്ടയം: ഫ്രീസർ റൂമിൽ അകപ്പെട്ടു പോയ ഹെലൻ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഒരു ചിത്രം കുറച്ച് മാസങ്ങൾക്ക് മുമ്പ് തീയറ്ററുകളിലെത്തിയിരുന്നു. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരികെ മടങ്ങിയെത്തിയ ഹെലൻ. ഇപ്പോൾ യഥാർഥ ജീവിതത്തിൽ ഒരു 'ഹെലനെ' തിരികെ ജീവിതത്തിലെത്തിച്ചിരിക്കുകയാണ് മൂന്ന് യുവാക്കൾ. ഇവിടെ കഥാപാത്രം ഒരു കുഞ്ഞുപൂച്ചയാണെന്ന് മാത്രം. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയ ഈ പൂച്ചക്കുഞ്ഞിന് ഹെലൻ എന്ന പേര് നൽകിയതും രക്ഷകരായ ചെറുപ്പക്കാർ തന്നെയാണ്.

  Also Read-Kerala Rain Alert | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

  കൊച്ചിയിൽ നിന്നാണ് കുഞ്ഞു ഹെലന്‍റെ കഥ ആരംഭിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വർക്ക് ഫ്രം ഹോം സ്ഥിരമായതോടെ വാടക ഫ്ലാറ്റുകൾ ഒഴിയാനായി കോട്ടയത്തു നിന്നും രണ്ട് യുവാക്കൾ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ഐടി ജീവനക്കാരായ കോട്ടയം വാരിശ്ശേരി സ്വദേശി വിഷ്ണുവും പരിപ്പ് സ്വദേശി രാജീവും ആണ് യാത്ര തിരിച്ചത്. സുഹൃത്തും സഹപ്രവർത്തകനുമായ കൊച്ചി തമ്മനം സ്വദേശി അവിനാശിന്‍റെ കാറും വാങ്ങിയായിരുന്നു ഒക്ടോബർ മൂന്നിനായിരുന്നു യാത്ര. അറുന്നൂറോളം കിലോമീറ്റർ യാത്ര ചെയ്ത് ബംഗളൂരുവിലെത്തി.

  Also Read-Blueflag certificate | കോഴിക്കോട് കാപ്പാട് ഉൾപ്പെടെ രാജ്യത്തെ എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം; എന്താണ് ഈ പദവി?

  പിറ്റേന്ന് കാറിനുള്ളിൽ എവിടെ നിന്നോ ഒരു കുഞ്ഞു കരച്ചിൽ കേട്ടു. ശബ്ദം കേട്ടു നോക്കിയപ്പോൾ എഞ്ചിന് അടുത്തായി ഒരു കുഞ്ഞ് പൂച്ച ചുരുണ്ട് കിടക്കുന്നു. ഉടൻ തന്നെ വണ്ടി അടുത്തുള്ള സര്‍വ്വീസ് സെന്‍ററിലെത്തിച്ച് പൂച്ചക്കുഞ്ഞിനെ പുറത്തെടുത്തു. കാറിന്‍റെ ഉടമയായ അവിനാശിന്‍റെ വീടിന് പരിസരത്തായ കഴിയുന്ന പൂച്ചയുടെ മൂന്ന് കുഞ്ഞുങ്ങളിലൊരാളായിരുന്നു അത്. ഇത്രയും ദൂരം യാത്ര ചെയ്തെത്തിയിട്ടും അതിന്‍റെ ജീവൻ രക്ഷപ്പെട്ടത് തന്നെ വലിയ അത്ഭുതമായിരുന്നു.

  Also Read-SWAMITVA scheme | കർഷകർക്ക് വായ്പ ലഭിക്കാൻ സമിത്വ ; ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എങ്ങനെ ഉപയോഗിക്കാം

  ഏറെ പണിപ്പെട്ട് പുറത്തെടുത്ത പൂച്ചക്കുട്ടിക്ക് പാലും ബിസ്ക്കറ്റും നൽകിയെങ്കിലും പേടിച്ചരണ്ട അത് കഴിച്ചില്ല. തുടർന്ന് ബംഗളൂരുവിലെ ഒരു പെറ്റ് സെന്‍ററിലെത്തിച്ചു. മൂന്നാഴ്ച മാത്രം പ്രായമായ കുഞ്ഞാണ് അതെന്നാണ് ഡോക്ടര്‍മാർ അറിയിച്ചത്. അയൺ കുത്തിവച്ച് വിറ്റാമിൻ മരുന്നുകളും നൽകിയതോടെ പൂച്ചക്കുഞ്ഞ് ഉഷാറായി. ഭക്ഷണം കഴിക്കാൻ തുടങ്ങി. ആളുകളുമായി ഇണങ്ങുകയും ചെയ്തു.  ഒക്ടോബർ ആറിന് യുവാക്കൾ തിരികെ നാട്ടിലേക്ക് മടങ്ങി. ഒപ്പം കാറിന്‍റെ പിൻസീറ്റിൽ പുതിയ ഒരാൾ കൂടിയുണ്ടായിരുന്നു. സാഹസിക യാത്ര നടത്തി മരണമുഖത്ത് നിന്ന് തിരികെയെത്തിയ ആൾക്ക് 'ഹെലൻ' എന്ന പേരും അവർ ഇതിനിടെ നൽകിയിരുന്നു. കൊച്ചിയിൽ മടങ്ങിയെത്തിയ  ഹെലന്‍റെ ശബ്ദം കേട്ടതും തള്ളപ്പൂച്ച ഓടിയെത്തി. അമ്മയെ കണ്ട സന്തോഷത്തിൽ ഹെലനും ആ ചൂടിലേക്ക് കരഞ്ഞുകൊണ്ട് ഒതുങ്ങിക്കൂടി.
  Published by:Asha Sulfiker
  First published: