നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എല്ലാ കളികൾക്കും ഒരവസാനമുണ്ട്; നീ അളന്ന പോലെ നിനക്കും അളക്കപ്പെടും'; കോൺഗ്രസ് തർക്കത്തിൽ അഡ്വ.എ ജയശങ്കർ

  'എല്ലാ കളികൾക്കും ഒരവസാനമുണ്ട്; നീ അളന്ന പോലെ നിനക്കും അളക്കപ്പെടും'; കോൺഗ്രസ് തർക്കത്തിൽ അഡ്വ.എ ജയശങ്കർ

  'എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല. '- ജയശങ്കർ ഓർമിപ്പിക്കുന്നു.

  അഡ്വ. എ ജയശങ്കർ

  അഡ്വ. എ ജയശങ്കർ

  • Share this:
   തിരുവനന്തപുരം: കോൺഗ്രസിലെ പുതിയ കലാപത്തെ ഇല പൊഴിയും ശിശിരത്തോട് ഉപമിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ കരുണാകരൻ മുതൽ സുധാകരൻ വരെയുള്ളവരുടെ കാലത്തെ ഒതുക്കലുകളെ ഓർമിപ്പിക്കുന്നത്. 'എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല. '- ജയശങ്കർ ഓർമിപ്പിക്കുന്നു.

   ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

   ഇല പൊഴിയും ശിശിരം..
   കരുണാകരനെ മുന്നിൽ നിന്നും ആന്റണിയെ പിന്നിൽ നിന്നും കുത്തി, കുഞ്ഞാലിയെ മുൻനിർത്തി ചെന്നിത്തലയെ ഒതുക്കി. പക്ഷേ എല്ലാ കളികൾക്കും ഒരവസാനമുണ്ട്. നീ അളന്ന പോലെ നിനക്കും അളക്കപ്പെടും എന്ന് വേദപുസ്തകത്തിൽ പറഞ്ഞത് വെറുതെയല്ല.
   ചെന്നിത്തലയല്ല സതീശൻ, മുല്ലപ്പളളിയല്ല സുധാകരൻ; ആന്റണിയല്ല വേണുഗോപാൽ. ഹൈക്കമാന്റിലും ലോ കമാന്റിലും വിരോധികളാണ് ബഹുഭൂരിപക്ഷവും.
   കൂടെ വന്നവരും പുറകെ നടന്നവരും പലവഴി പിരിഞ്ഞു- തിരുവഞ്ചൂർ, പിടി തോമസ്, ബെന്നി ബെഹനാൻ എന്നുവേണ്ട സിദ്ദിഖും വി എസ് ജോയിയും വരെ പുതിയ മേച്ചിൽ പുറം തേടിപ്പോയി. കെ ബാബുവും കെസി ജോസഫും ഇപ്പോഴും കൂടെയുണ്ട്. അതുപോലും എത്ര നാൾ?

   Also Read-  മുതിര്‍ന്ന സിപിഎം നേതാവ് പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ

   കോണ്‍ഗ്രസ് ഡിസിസി പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത് എത്തിയിരുന്നു. 'ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്'- എന്നാണ് അഡ്വ. ജയശങ്കർ പറഞ്ഞത്.

   കുറിപ്പിന്റെ പൂർണരൂപം :

   കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോൺഗ്രസ് കമ്മറ്റികൾക്കും പുതിയ പ്രസിഡന്റുമാരായി. അവരിൽ വയോധികരുണ്ട്, മധ്യവയസ്‌ക്കകരുണ്ട്, യുവാക്കളുമുണ്ട്.

   ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസൻ നായർക്കും അനിൽ കുമാറിനുമുളള സസ്‌പെൻഷൻ ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമർശം കഴിഞ്ഞു മണിക്കൂർ തികയും മുമ്പേ. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിളളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ്.

   Also Read- തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പന് കുരുക്ക് ; പണക്കിഴി ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടെത്തൽ
   Published by:Rajesh V
   First published:
   )}