'അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഎം; ബുദ്ധനും ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികള്‍'

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല.

news18
Updated: February 19, 2019, 12:00 PM IST
'അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഎം; ബുദ്ധനും ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികള്‍'
malayalamnews18.com
  • News18
  • Last Updated: February 19, 2019, 12:00 PM IST
  • Share this:
തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ സി.പി.എമ്മിനെ ട്രോളി അഡ്വക്കേറ്റ് ജയശങ്കര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പരിഹസിക്കുന്നു

മാന്യരേ, അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങള്‍ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികളെന്നും അദ്ദേഹം പറയുന്നു

പോസ്റ്റ് ഇങ്ങനെ

പങ്കില്ല, പങ്കില്ല, പാര്‍ട്ടിക്കു പങ്കില്ല.

കാസര്‍കോട് ജില്ലയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല.

മാന്യരേ, അക്രമത്തില്‍ വിശ്വസിക്കാത്ത പാര്‍ട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങള്‍ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികള്‍.

സത്യമേവ ജയതേ!

Also Read കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല; കൊലയാളികളെ സംരക്ഷിക്കില്ല: കോടിയേരി

 

First published: February 19, 2019, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading