'മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം': ഐസക്കിനെ ട്രോളി ജയശങ്കര്‍

'സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയ സെസ്.'

news18
Updated: August 1, 2019, 3:10 PM IST
'മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം': ഐസക്കിനെ ട്രോളി ജയശങ്കര്‍
news18
  • News18
  • Last Updated: August 1, 2019, 3:10 PM IST
  • Share this:
തിരുവനന്തപുരം: പ്രളയ സെസ് ഏര്‍പ്പെടുത്തിയതില്‍ ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് എ.ജയശങ്കര്‍. സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയ സെസ് എന്നാണ് ജയശങ്കര്‍ പരിഹസിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകും. നവകേരള നിര്‍മിതിക്കു വേണ്ടി നമ്മള്‍ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താന്‍, എംഎല്‍എമാരുടെ അലവന്‍സ് കൂട്ടാന്‍, പി.എസ്.സി ചെയര്‍മാന്റെ ഭാര്യയ്ക്കും ടി.എ,ഡി.എ കൊടുക്കാന്നെും ജയശങ്കര്‍ പറയുന്നു.

Also Read പ്രളയ സെസ്; വിലക്കയറ്റം ഇങ്ങനെ

കുറിപ്പ് പൂര്‍ണരൂപത്തില്‍

ഇന്ദ്രജാലം! മഹേന്ദ്രജാലം

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.

928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതല്‍ നല്‍കി പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ ജാതി-മത-പാര്‍ട്ടി ഭേദമന്യേ എല്ലാ കേരളീയര്‍ക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകും. നവകേരള നിര്‍മിതിക്കു വേണ്ടി നമ്മള്‍ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാര്‍ക്ക് വിദേശ യാത്ര നടത്താന്‍, എംഎല്‍എമാരുടെ അലവന്‍സ് കൂട്ടാന്‍, പിഎസ്സി ചെയര്‍മാന്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാന്‍...

എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.First published: August 1, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading