'തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും'; നിയമന നീക്കത്തിനെതിരെ അഡ്വ ജയശങ്കർ

"തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ."

News18 Malayalam | news18-malayalam
Updated: March 15, 2020, 5:48 PM IST
'തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും'; നിയമന നീക്കത്തിനെതിരെ അഡ്വ ജയശങ്കർ
News18
  • Share this:
തിരുവനന്തപുരം: നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നതിനിടെ ആലത്തൂരിലെ മുന്‍ എംപിയുടെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി നിയമിക്കാൻ നീക്കം നടക്കുന്നതിനെതിരെ അഡ്വ. എ. ജയശങ്കര്‍. സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാവിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കുമെന്നും ജയശങ്കര്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

"ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോള്‍ ചില വിവരദോഷികള്‍ അത് വിവാദമാക്കി. ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമിക്കാന്‍ ഒരുങ്ങുമ്പോള്‍ അതും ചില ഏഴാംകൂലികള്‍ വിവാദമാക്കുകയാണ്."- അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആറ്റിങ്ങലെ തോറ്റ എംപിയെ കാബിനറ്റ് റാങ്കോടെ ദല്‍ഹിയില്‍ കേരളത്തിന്റെ സ്ഥാനപതിയായി നിയമിച്ചപ്പോള്‍ ചില വിവരദോഷികള്‍ അത് വിവാദമാക്കി.

ഇപ്പോഴിതാ, ആലത്തൂരെ തോറ്റു തുന്നംപാടിയ എംപിയുടെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ വെറും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നിയമിക്കാന്‍ ഒരുങ്ങുമ്പോള്‍ അതും ചില ഏഴാംകൂലികള്‍ വിവാദമാക്കുകയാണ്.

സഖാക്കള്‍ക്കു വേണ്ടി സഖാക്കള്‍ നടത്തുന്ന മഹാ വിപ്ലവ വിദ്യാഭ്യാസ സ്ഥാപനമാണ് കേരള സര്‍വകലാശാല. അവിടെ ആരെ നിയമിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ഏകെജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗീകരിക്കും. അത്രയേയുള്ളൂ കാര്യം.
You may also like:'COVID 19 | രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; മറ്റ് യാത്രക്കാരുമായി വിമാനം ഉടൻ പുറപ്പെടും
[NEWS]
യാത്രരേഖ ചോദിച്ചപ്പോള്‍ ഇറ്റലിക്കാരൻ മുങ്ങി: രാത്രി സെമിത്തേരിയിൽ തങ്ങി വീണ്ടും കടന്നു
[PHOTO]
COVID 19| ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 93 ആയി; ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു
[PHOTO]


ഉയര്‍ന്ന യോഗ്യതയും ഗവേഷണ ബിരുദവുമുളള ഉദ്യോഗാര്‍ത്ഥികള്‍ തഴയപ്പെട്ടു എന്നാണ് കുബുദ്ധികള്‍ പറയുന്നത്. തോറ്റ എംപിയുടെ ഭാര്യ എന്നതിനോളം വലുതല്ല, മറ്റേതു യോഗ്യതയും. അസിസ്റ്റന്റ് പ്രൊഫസറല്ല വൈസ് ചാന്‍സലര്‍ ആകാനുള്ള യോഗ്യതയും ഇതൊക്കെ തന്നെ.

അടിക്കുറിപ്പ്: നാട്ടില്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്താണ്, സര്‍വകലാശാലയിലെ നിയമന വിവാദം. 
First published: March 15, 2020, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading