'നവോഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും പരിധിയുണ്ട്'; 'ആക്ടിവിസ്റ്റുകളും പൊലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമലയല്ല'

news18
Updated: January 27, 2019, 1:17 PM IST
'നവോഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും പരിധിയുണ്ട്'; 'ആക്ടിവിസ്റ്റുകളും പൊലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമലയല്ല'
malayalam.news18.com
  • News18
  • Last Updated: January 27, 2019, 1:17 PM IST
  • Share this:
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഡി.വൈ.എഫ്.ഐ സംഘത്തെ തേടി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയ ചൈത്ര തെരേസ ജോണ്‍ ഐ.പി.എസിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് എ. ജയശങ്കര്‍.

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ടെന്നും മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുതെന്നുമാണ് ജയശങ്കര്‍ പരിഹസിക്കുന്നത്. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പൊലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ലെന്നും ജയശങ്കര്‍ ഓര്‍മ്മപ്പെടുത്തുന്നു.

പോസ്റ്റ് പൂര്‍ണരൂപത്തില്‍

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്.

ചൈത്ര തെരേസ ജോണ്‍ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ കണ്ട ഓര്‍മകളും ഉണ്ട്.

Must Read CPM ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: IPS ഉദ്യോഗസ്ഥയ്ക്കെതിരെ വകുപ്പുതല അന്വേഷണം

എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല.

സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.First published: January 27, 2019, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading