കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ വക്കാലത്ത് അഭിഭാഷകനായ ബി.എ ആളൂർ ഏറ്റെടുത്തു. ജോളിയെ രാവിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആളൂരിന്റെ ജൂനിയർ അഭിഭാഷകരെത്തിയാണ് വക്കാലത്ത് ഏറ്റെടുത്തത്. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ കട്ടപ്പനയിലുള്ള അടുത്തബന്ധുക്കളും സുഹൃത്തുക്കളും തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സാധാരണയായി ജയിലിൽ വച്ചാണ് വക്കാലത്ത് ഒപ്പിടാറുള്ളതെന്നും എന്നാൽ പ്രമാദമായ കേസായതിനാലാണ് പ്രതിയെ കോടതിയിൽ ഹാജരക്കിയപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും ആളൂർ NEWS 18 നോട് വ്യക്തമാക്കി. വക്കാലത്ത് ഒപ്പിടുമ്പോൾ ജോളി നിർവികാരയായിരുന്നെന്നും ആളൂർ പറഞ്ഞു.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ നിറഞ്ഞത്. സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി കുറച്ചിരുന്നു. പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകനും ആളൂരായിരുന്നു.
രണ്ടാം പ്രതി മാത്യുവിനുവേണ്ടി കോഴിക്കോട്ടെ അഭിഭാഷകന്‍ സി.പി. അബ്ദുള്‍ റഫീഖ് വക്കാലത്ത് ഏറ്റെടുത്തു. അതേസമയം മൂന്നാം പ്രതി പ്രജികുമാറിനുവേണ്ടിയും അഭിഭാഷകരാരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.
അതേസമയം ബന്ധുക്കളാരും ആളൂരിനെ സമീപിച്ചിട്ടില്ലെന്ന് ജോളിയുടെ സഹോദരൻ നോബി വ്യക്തമാക്കി.ആളൂരിന്റെ ജൂനിയര്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. താത്പര്യമില്ലെന്നാണ് അയാളോടു പറഞ്ഞതെന്നും നോബി പറഞ്ഞു.
Also Read
'ജോളിയെ പരിചയമില്ല; റോയി കാണാൻ വന്നിട്ടുണ്ടോയെന്ന് ഓർമ്മയില്ല': കട്ടപ്പനയിലെ ജോത്സ്യൻഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.