പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ ഷെഫിൻ അഹമ്മദ് ആണ് ഹാജരായത്.
പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. കേസിൽ മുഖ്യപ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീമിനും മകൻ റിയാസുദീനും വേണ്ടി ആളൂർ തന്നെ ഹാജരാകും എന്നാണ് സൂചന.
ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങാനാണ് സാധ്യത. വനം - വന്യജീവി സംരക്ഷണ നിയമ പ്രകാരവും സ്ഫോടക വസ്തു കൈവശം വെച്ചതിനുമാണ് കേസ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.