നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Governor vs Government | സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്നതിനിടയിൽ  അഡ്വക്കേറ്റ് ജനറൽമുഖ്യമന്ത്രി കൂടിക്കാഴ്ച

    Governor vs Government | സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്നതിനിടയിൽ  അഡ്വക്കേറ്റ് ജനറൽമുഖ്യമന്ത്രി കൂടിക്കാഴ്ച

    വി സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയത് എന്നും കൂടിക്കാഴ്ചക്കുശേഷം എ ജി മാധ്യമങ്ങളോട് പറഞ്ഞു

    പിണറായി വിജയൻ

    പിണറായി വിജയൻ

    • Share this:
    കണ്ണൂർ: വി സി നിയമനത്തിൽ സർക്കാർ ഗവർണർ (Government vs Governor) തർക്കം രൂക്ഷമാകുന്നതിനിടയില്‍ മുഖ്യമന്ത്രിയുമായി എ. ജി (Advocate General) കൂടിക്കാഴ്ച നടത്തി. വി സി (Vice Chancellor) നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയത് എന്നും കൂടിക്കാഴ്ചക്കുശേഷം എ ജി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഗവർണറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു.

    സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കണ്ണൂർ വി സി യുടെ തുടർനിയമനം. 60 വയസ്സിന് മുകളിലുള്ള ആളെ വൈസ് ചാൻസലർ ആയി നിയമിച്ചത് ചട്ടലംഘനം ആണെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് നിയമന ഉത്തരവിൽ ഒപ്പിട്ടു നൽകിയത് എന്നും കഴിഞ്ഞ ദിവസം ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ എ ജി യുടെ നിയമോപദേശം ലഭിച്ച ശേഷം ആണ് ഗവർണർ തന്നെ സിപിഎം നിയമിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    താൻ ഒരിക്കലും എ ജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആലുവയിൽ എത്തിയ മുഖ്യമന്ത്രി എ ജിയെ വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

    കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ എ ജി. വി സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം ചോദിച്ചിട്ടില്ല താൻ നൽകിയിട്ടുമില്ലെന്നു മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇതിനിടെ കണ്ണൂർ വി സി നിയമനത്തിൽ പരാതി നൽകിയ ഡോ പ്രേമചന്ദ്രൻ കീഴോത്ത് പുതിയ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഗവ‍ർണറുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ  നിയമന രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്നവശ്യപ്പെട്ട് അപേക്ഷ നൽകി.  നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം പൂ‍ർത്തിയാക്കി ഹൈക്കോടതി ഉത്തരവിനായി മാറ്റിയതിന് പിന്നാലെയാണ് പുതിയ നീക്കം.

    അതിനിടെ വിഷയത്തിൽ സി. പി. എം നിലപാട് വ്യക്തമാക്കി. ആരുടെയും സമ്മർദത്തിന് വഴങ്ങി ഒപ്പിടേണ്ട ആളല്ല  ഗവർണർ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. ചാൻസിലർ പദവിയിലിരിക്കുന്ന ആൾക്ക് വിവേചന അധികാരമുണ്ടെന്നും കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ നിലപാട് പരസ്യമാക്കിയ ഗവർണർക്കെതിരെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നത്. ആരുടെയെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ഗവർണർ. ചാലൻസിലർ പദവിക്ക് വിവേചന അധികാരമുണ്ടെന്നും. ആ അധികാരത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും കൊടിയേരി ബാലാകൃഷ്ണൻ പറഞ്ഞു.

    കാലടി വി സി നിയമനവുമായി ബന്ധപ്പെട്ട് സർച്ച് കമ്മറ്റി അംഗീകരിച്ചത് ഗവർണർ തന്നെയാണ്.കമ്മറ്റി അംഗത്തോട് ഒരാളെ നിർദ്ദേശിച്ചാൽ മതിയെന്ന് ഗവർണർ തന്നെ പറഞ്ഞതായാണ് വിവരം. ഇപ്പോൾ ഗവർണർ മാറ്റി പറയുന്നത് എന്തുകൊണ്ടാണ് എന്നറിയില്ല. ഗവർണറുടെ നിലപാട് മാറ്റത്തിൽ ദുരൂഹതയുണ്ടെന്നും. ഗവർണർ പരസ്യമായി പ്രതികരിച്ചതുകൊണ്ടാണ് സർക്കാറിനും പരസ്യമായി മറുപടി പറയേണ്ടി വന്നതെന്നും കോടിയേരി പറഞ്ഞു. ചാൻസിലർ പദവി ഏറ്റെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും പദവിയിൽ ഗവർണർ തുടരണമെന്നാണ് സർക്കാറിൻ്റെ അഭിപ്രായമെന്നും കൊടിയേരി വ്യക്തമാക്കി.
    Published by:Karthika M
    First published: