കോട്ടയം: വൈക്കത്ത് തെരുവുനായ സ്‌കൂട്ടറിന് കുറുകേചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന് പരിക്കേറ്റു. അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗ(26)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ വടക്കേനട കൊച്ചാലും ചുവടുഭാഗത്താണ് അപകടമുണ്ടായത്.
തെരുവുനായ കുറുകേചാടിയതോടെ കാര്‍ത്തിക്കും സ്‌കൂട്ടറും നിലത്തുവീഴുകയായിരുന്നു. അപകടത്തില്‍ കാര്‍ത്തിക്കിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. വലതുകാല്‍മുട്ടിനും കൈകള്‍ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read-തെരുവുനായ ബൈക്കിന് കുറുകേചാടി കൊല്ലത്തും കോഴിക്കോട്ടും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍
കോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്.
നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്നേഹികളുടെ പ്രതിഷേധം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kottayam, Stray dog attack