'ഹിന്ദി നമ്മുടെ പാര്‍ട്ടിയെ തോല്‍പിച്ച അലവലാതികളുടെ ഭാഷ, ഹമാരീ രാഷ്ട്രഭാഷാ ഇറ്റാലിയന്‍ ഹേ...'

കൊടിക്കുന്നില്‍ജി ചെയ്തത് തെറ്റാണ്. ഒന്നുകില്‍ ഡീനും ആന്റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷില്‍ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കില്‍ മലയാളത്തില്‍ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്. ഹിന്ദി ഒഴികൈ! ഇറ്റാലിയന്‍ വാഴ്കൈ

news18
Updated: June 18, 2019, 2:26 PM IST
'ഹിന്ദി നമ്മുടെ പാര്‍ട്ടിയെ തോല്‍പിച്ച അലവലാതികളുടെ ഭാഷ, ഹമാരീ രാഷ്ട്രഭാഷാ ഇറ്റാലിയന്‍ ഹേ...'
കൊടിക്കുന്നിൽ സുരേഷ് MP
  • News18
  • Last Updated: June 18, 2019, 2:26 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭാംഗമായി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കൊടിക്കുന്നില്‍ സുരേഷിനെ യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി ശകാരിച്ച സംഭവത്തെ പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കര്‍.

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ വേണം സത്യപ്രതിജ്ഞ ചെയ്യാന്‍. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയന്‍ അറിയാത്തവര്‍ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവര്‍ ഇംഗ്ലീഷില്‍. അഹിംസാ പാര്‍ട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാര്‍ട്ടിയെ തോല്‍പിച്ച അലവലാതികളുടെ ഭാഷയാണെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയന്‍ ഹേ...

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ വേണം സത്യപ്രതിജ്ഞ ചെയ്യാന്‍. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയന്‍ അറിയാത്തവര്‍ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവര്‍ ഇംഗ്ലീഷില്‍.

അഹിംസാ പാര്‍ട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാര്‍ട്ടിയെ തോല്പിച്ച അലവലാതികളുടെ ഭാഷ.

കൊടിക്കുന്നില്‍ജി ചെയ്തത് തെറ്റാണ്. ഒന്നുകില്‍ ഡീനും ആന്റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷില്‍ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കില്‍ മലയാളത്തില്‍ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാന്‍ ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്.

ഹിന്ദി ഒഴികൈ! ഇറ്റാലിയന്‍ വാഴ്കൈ

First published: June 18, 2019, 2:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading