• HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാം നിലയിലെ കോടതിമുറിയിലേക്ക് കക്ഷിയെ വക്കീല്‍ ചുമലിലേറ്റി ഹാജരാക്കി watch video

രണ്ടാം നിലയിലെ കോടതിമുറിയിലേക്ക് കക്ഷിയെ വക്കീല്‍ ചുമലിലേറ്റി ഹാജരാക്കി watch video

സഹോദരങ്ങളുമായുള്ള വസ്തുതര്‍ക്കം സംബന്ധിച്ച കേസിന്‍റെ ഹിയറിങ്ങിനാണ് ഇരുകാലുകളും തളർന്ന സജീവനെന്ന നാല്പത്തിമൂന്നുകാരൻ തന്റെ ട്രൈസ്‌കൂട്ടറിൽ ശനിയാഴ്ച ഏറ്റുമാനൂര്‍ കോടതിയിലെത്തിയത്.

  • Share this:

    കേസ് വാദിക്കാന്‍ വക്കീലന്‍മാരുടെ പുറകെ നടക്കുന്ന പരാതിക്കാരെ നമ്മള്‍ കോടതി വളപ്പില്‍ കാണാറുണ്ട്. എന്നാല്‍ കക്ഷിയെ ചുമലിലേറ്റി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ വക്കീലിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

    അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയില്‍ നടന്നത്.

    സഹോദരങ്ങളുമായുള്ള വസ്തുതര്‍ക്കം സംബന്ധിച്ച കേസിന്‍റെ ഹിയറിങ്ങിനാണ് ഇരുകാലുകളും തളർന്ന പി.കെ. സജീവനെന്ന നാല്പത്തിമൂന്നുകാരൻ ശനിയാഴ്ച ഏറ്റുമാനൂര്‍ കോടതിയിലെത്തിയത്. തന്റെ ട്രൈസ്‌കൂട്ടറിൽ തനിച്ചാണ് അദ്ദേഹം എത്തിയത്.

    രണ്ടാം നിലയിലാണ് മുന്‍സിഫ് കോടതി സ്ഥിതിചെയ്യുന്നത്. മൊഴിയെടുക്കാനായി പരാതിക്കാരനെ ഹാജരാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടപ്പോള്‍ സജീവന്റെ വക്കീൽ കോട്ടയം ബാറിലെ അഭിഭാഷകൻ റായിൻ കെ ആർ. കൂടുതൽ ആലോചിച്ചില്ല. ഹാജരാക്കിയില്ലെങ്കില്‍ മൊഴിയെടുക്കാൻ പരാതിക്കാരൻ മറ്റൊരു ദിവസം വരണം. കേസ് നീണ്ടുപോകും.

    വെറൊന്നും നോക്കിയില്ല, ജസ്റ്റ് എ മിനിട്ട് എന്ന് കോടതിയോട് പറഞ്ഞ് മുറിയില്‍ നിന്ന് താഴേക്ക് ഓടി സജീവനെ തോളിലെടുത്ത് പടിക്കെട്ടുകള്‍ ഓടികയറി ജഡ്ജിക്ക് മുന്നിലെത്തിച്ചു. മൊഴിയെടുത്ത് കഴിഞ്ഞപ്പോള്‍ കക്ഷിയെ അതേപോലെ തിരികെ എടുത്ത് കൊണ്ട് പോവുകയും ചെയ്തു.

    ഈ സമയം കോടതി പരിസരത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷകനാണ് റായിന്‍ വക്കീലിന്‍റെ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

    Published by:Arun krishna
    First published: