COVID 19 രോഗികളുടെ വിവരങ്ങൾ നശിപ്പിച്ചെന്ന് സ്പ്രിങ്ക്ളർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം

സ്പ്രിങ്ക്ളർ കമ്പനിക്ക് ഡാറ്റകൾ കൈമാറുമ്പോൾ വിവരങ്ങളുടെ ഉറവിടം മറച്ചുവയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: May 23, 2020, 3:05 PM IST
COVID 19 രോഗികളുടെ വിവരങ്ങൾ നശിപ്പിച്ചെന്ന് സ്പ്രിങ്ക്ളർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം
ഹൈക്കോടതി
  • Share this:
കൊച്ചി: കോവിഡ് വിവര വിശകലനത്തിനായി കമ്പനിയുടെ കൈവശം ഉള്ള മുഴുവൻ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംങ്ക്ളർ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങൾ മറച്ചുവെച്ചു മാത്രമേ കൈമാറാവൂ എന്ന ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സ്പ്രിങ്ക്ളർ കമ്പനി പിൻവലിക്കുകയും ചെയ്തു.

സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം സ്പ്രിങ്ക്ളർ കമ്പനിയുടെ കൈവശമുള്ള കോവിഡ് സംബന്ധമായി ശേഖരിച്ച എല്ലാ ബാക്ക് അപ് ഡാറ്റകളും നശിപ്പിച്ചുവെന്നാണ് കമ്പനി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരിക്കുന്നത്.TRENDING:COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]

സ്പ്രിങ്ക്ളർ കമ്പനിക്ക് ഡാറ്റകൾ കൈമാറുമ്പോൾ വിവരങ്ങളുടെ ഉറവിടം മറച്ചുവയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഡാറ്റകൾ ചോരരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡാറ്റകൾ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല.



ഇക്കാര്യത്തിൽ വ്യക്ത്ത വരുത്തണമെന്നാവശ്യപ്പെട്ട് സ്പ്രിങ്ക്ളർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിനെ തുടർന്നാണ് ഡാറ്റകൾ നശിപ്പിക്കണമെന്ന് സർക്കാർ സ്പ്രിങ്ക്ളറ്റനോട് ആവശ്യപ്പെട്ടത്.
First published: May 23, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading