HOME » NEWS » Kerala » AFFIDAVIT ISSUED BY THE UDF GOVERNMENT AGAINST JAMAAT E ISLAMI BECOME CONTROVERSIAL DURING THE ELECTION TIME JJ TV

Local Body Elections 2020 | തെരഞ്ഞെടുപ്പിനിടെ വിവാദമായി ജമാഅത്തെ ഇസ്ലാമിക്കെതിരെ UDF സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം

അക്കാലത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് പരിഗണിച്ച് യു ഡി എഫ് സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ നിലപാടാണ് അതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് വിശദീകരിച്ചു. സത്യവാങ്മൂലത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ഒഴിഞ്ഞുമാറി.

News18 Malayalam | news18
Updated: December 9, 2020, 7:13 PM IST
Local Body Elections 2020 | തെരഞ്ഞെടുപ്പിനിടെ വിവാദമായി ജമാഅത്തെ ഇസ്ലാമിക്കെതിരെ UDF സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം
highcourt
  • News18
  • Last Updated: December 9, 2020, 7:13 PM IST
  • Share this:
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പിന്തുണയോടെ വെല്‍ഫെയർ പാര്‍ട്ടി പലയിടങ്ങളിലും മത്സരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ചര്‍ച്ചയാവുന്നു. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയുമായി യോജിച്ച് പോകുന്നതല്ലെന്നും ജനങ്ങളില്‍ രാജ്യവിരുദ്ധ ചിന്ത ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ് സംഘടനയുടെ ആശയമെന്നുമാണ് സത്യവാങ്മൂലം.

അതേസമയം, അക്കാലത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച സത്യവാങ്മൂലം ഇപ്പോള്‍ പ്രസക്തമല്ലെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി അബ്ദുസ്സമദ് നല്‍കിയ ഹർജിയിലാണ് 2014ല്‍ യു ഡി എഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

You may also like:Viral Video | 'ഇപ്പോ നീ പോ' വലയിൽ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തളളിവിട്ട് ഇവർ; ഓൺലൈനിൽ കയ്യടി വാങ്ങി കേരളത്തിലെ മത്സ്യത്തൊഴിലാളികൾ [NEWS]ഇസ്ലാം മതവിശ്വാസി ഹനുമാൻ ക്ഷേത്രം നിർമിക്കാൻ അരക്കോടി വിലമതിക്കുന്ന ഭൂമി വിട്ടുനൽകി; മാതൃകയായി ബംഗളൂരുവിലെ ബാഷ [NEWS] Local Body Elections 2020 | 'കെ. മുരളീധരൻ മുല്ലപ്പള്ളിക്കെതിരെ പറയരുതായിരുന്നു; വെൽഫെയർ പാർട്ടിയുമായി സഖ്യവുമില്ല, ധാരണയുമില്ല': ആര്യാടൻ മുഹമ്മദ് [NEWS]

ജമാഅത്തെ ഇസ്ലാമി ഭരണഘടന ഇന്ത്യന്‍ ഭരണഘടനയുമായി യോജിച്ച് പോകുന്നതല്ലെന്ന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രധാനപ്പെട്ട സര്‍ക്കാര്‍ തസ്തികകളില്‍ ജോലി ചെയ്യരുതെന്നും അനിവാര്യഘട്ടത്തില്‍ മാത്രമേ കോടതികളെ സമീപിക്കാവൂവെന്നും ജമാഅത്തെ ഇസ്ലാമി ഭരണഘടനയില്‍ പറയുന്നു.

അനുയായികളെ രാജ്യതാല്‍പര്യത്തിന് എതിരായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും സത്യവാങ്മൂലം പറയുന്നു. യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരെ അന്നത്തെ ജമാഅത്തെ ഇസ്ലാമി അമീര്‍ ടി ആരിഫലി നടത്തിയ പ്രസംഗവും ചര്‍ച്ചയാണ്. സര്‍ക്കാറും യു ഡി എഫും സത്യവാങ്മൂലത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും മതവിശ്വാസപ്രകാരമുള്ള ജീവിതത്തെ ചോദ്യം ചെയ്യുന്നതാണ് സത്യവാങ്മൂലമെന്നും ആരിഫലി ആരോപിക്കുന്നു.



അതേസമയം, അക്കാലത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് പരിഗണിച്ച് യു ഡി എഫ് സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ നിലപാടാണ് അതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് വിശദീകരിച്ചു. സത്യവാങ്മൂലത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ഒഴിഞ്ഞുമാറി.

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പല തവണ ചര്‍ച്ച ചെയ്തതാണെന്നും മറ്റൊന്നും ചോദിക്കാനില്ലേയെന്നും കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദി ലീഡര്‍ പ്രോഗ്രാമില്‍ ഇരു നേതാക്കളും ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയും യു ഡി എഫും പലയിടങ്ങളിലും ധാരണയിലാണ് മത്സരിക്കുന്നത്. ധാരണയെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നത രൂപപ്പെട്ട സാഹചര്യത്തിലാണ് യു ഡി എഫ് ഭരണകാലത്തെ ജമാഅത്തെ ഇസ്ലാമിക്ക് എതിരെ നല്‍കിയ സത്യവാങ്മൂലം ചര്‍ച്ചയാവുന്നത്. സത്യവാങ്മൂലം സി പി എം കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.
Published by: Joys Joy
First published: December 9, 2020, 7:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories