ആനകളെ സംബന്ധിക്കുന്ന വിഷയത്തിൽ സ്ത്രീകള്‍ (women) പൊതുവെ മുന്‍ നിരയിലേയ്ക്ക് വരാറില്ല. എന്നാൽ അത്തരം പല നടപ്പുശീലങ്ങളും തിരുത്തിക്കുറിക്കപ്പെട്ടു കൊണ്ടിരിക്കുകയുമാണ്. ഗുരുവായൂര്‍ (Guruvayoor) ക്ഷേത്രത്തിനു കീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയിലും (elephant fort) അങ്ങനൊരു മാറ്റം നടന്നിരിക്കുകയാണ്. പുന്നത്തൂര്‍ ആനക്കോട്ടയിലെ ആദ്യ വനിതാ മാനേജറായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് സി ആര് ലെജുമോള്‍ (CR Lejumol) എന്ന വനിത. 47 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആനക്കോട്ടയുടെ തലപ്പത്ത് ഒരു വനിത എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭഗവാന്റെ അനുഗ്രഹമായാണ് പുതിയ ജോലിയെയും അവസരത്തെയും ലെജുമോള്‍ കാണുന്നത്.
ചെറുപ്പം മുതലേ ക്ഷേത്രങ്ങളിലെ ആനകളെ കാണാനും അടുപ്പമുണ്ടാക്കാനും ഒക്കെ ഇഷ്ടമുള്ള ആളാണ് ലെജുമോള്‍. അതിനുള്ള അവസരവും വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ദേവസ്വത്തിലെ പാപ്പാനായിരുന്നു ലെജുമോളുടെ അച്ഛന് രവീന്ദ്രന് നായര്‍. ഭര്‍തൃപിതാവ് ശങ്കര നാരായണനും ദേവസം പാപ്പാനായി റിട്ടേര്‍ഡ് ആയ ആളാണ്. ലെജുമോളുടെ ഭര്‍ത്താവ് പ്രസാദും ആനക്കാരനാണ്. അതുകൊണ്ട് തന്നെ ആനക്കാര്യം ഇവർക്ക് വീട്ടുകാര്യം തന്നെയാണ്.
ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പുന്നത്തൂര്‍ കോട്ട മുന്നില്‍ തന്നെയുണ്ട്. 44 ആനകളാണ് കോട്ടയിലുള്ളത്. പല കാലഘട്ടങ്ങളിലായി ഭക്തര്‍ ഭഗവാന് സമര്‍പ്പിച്ചതാണ് ഈ ആനകളെ എല്ലാം. പുന്നത്തൂരിലെ ഈ കോട്ട ആനകളെ പാര്‍പ്പിക്കുന്നതിന് വേണ്ടി 1975ല്‍ ഒരു പ്രാദേശിക ഭരണാധികാരിയുടെ കയ്യില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയതാണ്. പത്ത് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്നതാണ് പുന്നത്തൂര്‍ ആനക്കോട്ട. പാപ്പാന്മാര് അടക്കം 150 സ്റ്റാഫാണ് ലെജുമോള്‍ക്ക് കീഴില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. കോട്ടയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം, ആനകളുടെ സംരക്ഷണം, വേതനത്തെ സംബന്ധിച്ച കാര്യങ്ങള്‍, പാപ്പാന്മാരുടെ ഡ്യൂട്ടിയെ സംബന്ധിച്ച മേല്‍നോട്ട ചുമതല തുടങ്ങിയവയാണ് ലെജുമോളുടെ ജോലി. ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (LDC) ആയിട്ടാണ് 1996ല്‍ ലെജുമോള്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിയ്ക്ക് കയറുന്നത്. പുന്നത്തൂര്‍ കോട്ടയുടെ മിനിസ്റ്റീരിയല്‍ ഓഫീസറാകുന്നതിന് മുന്‍പ് ഇവിടെ അസിസ്റ്റന്റ് മാനേജരായിരുന്നു.
44 ആനകളാണ് കോട്ടയില്‍ ഉള്ളത്. അവയെ പരിപാലിക്കാന്‍ 150 സ്റ്റാഫുകള്‍ ഉണ്ട്. ആനയുടെ ഭക്ഷത്തിനാവശ്യമായ പനമ്പട്ട, പഴം, പുല്ല് തുടങ്ങിയവ ഒക്കെ എത്തിയ്ക്കുന്നതിനായി ദേവസ്വത്തിന് പുറത്ത് നിന്നുള്ള കരാറുകളുകളുണ്ട്. ഓരോ ആനയ്ക്കും നല്കുന്ന ഭക്ഷണം മൃഗസംരക്ഷണ വിദഗ്ധര്‍ കൃത്യമായി പരിശോധിക്കും. ആനകളുടെ എല്ലാവിധ ആരോഗ്യത്തെ സംബന്ധിച്ചും വലിയ ശ്രദ്ധയാണ് ദേവസ്വത്തിനുള്ളത്. അടുത്ത മാസം ആനകള്‍ക്ക് ആയുര്‍വേദ സുഖചികിത്സയും സംഘടിപ്പിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ ദിവസേനയുള്ള എഴുന്നള്ളിപ്പിനും മറ്റുമായി ആനകളെ അയയ്ക്കുക എന്നതും ലെജുമോളുടെ പ്രധാനപ്പെട്ട ജോലിയാണ്. ഉത്സവ സമയത്ത് 20 ആനകളെ ക്ഷേത്രത്തിലേയ്ക്ക് അയയ്ക്കാറാണ് പതിവ്. മദപ്പാടുള്ള സമയത്ത് അയയ്ക്ക് വിശ്രമം അനുവദിച്ച് പകരം ആനകളെ ക്ഷേത്രത്തിലേയ്ക്ക് അയയ്ക്കുന്നു. രണ്ട് കുട്ടികളാണ് ലെജുമോള്‍ക്ക് ഉള്ളത്. അക്ഷയ് കൃഷ്ണനും അനന്തകൃഷ്ണനും. അമ്മയുടെ പുതിയ ജോലിയില്‍ ഇരുവരും വളരെ സന്തോഷത്തിലാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.