• HOME
  • »
  • NEWS
  • »
  • kerala
  • »
  • AFTER A WHILE THE CHIEF MINISTER WILL HOLD A PRESS CONFERENCE AT 6 PM

മുഖ്യമന്ത്രി എന്ത് പറയും? ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് ആറിന്

നിയമസഭാ സമ്മേളനം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം നിർത്തിയത്. നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും വാർത്താ സമ്മേളനം പുനരാരംഭിച്ചിരുന്നില്ല

പിണറായി വിജയൻ

പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: പ്രതിദിന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി വർദ്ധച്ചതിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയില്ലെന്ന് പരിഹസിച്ച് കോൺഗ്രസ് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

    Also Read- കോവിഡ് 19: പൊതുചടങ്ങിൽ പങ്കെടുത്ത ഒരാൾ പോസിറ്റീവായാൽ എല്ലാവരെയും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

    നിയമസഭാ സമ്മേളനം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം നിർത്തിയത്. നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും വാർത്താ സമ്മേളനം പുനരാരംഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഓണം അവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നില്ല. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതോടെ കേന്ദ്ര സർക്കാർ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ചു രംഗത്തെത്തിയിരുന്നു.

    Also Read- 'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു'; പരിഹാസവുമായി കെ. സുരേന്ദ്രന്‍

    ദിവസവും വാർത്താ സമ്മേളനം നടത്തി കരുതൽ പഠിപ്പിച്ച മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ലെന്ന് വി മുരളീധരൻ പറഞ്ഞു. സ്ഥിതിഗതികൾ ഇത്രത്തോളം ഗുരുതരമായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രി ഉണ്ടോ എന്ന് പോലും അറിയില്ലെന്ന് മുരളീധരൻ പറഞ്ഞു. ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാടുമ്പോൾ കേന്ദ്രം കള്ളം പറയുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. ഇത് ശരിയല്ലെന്നും വി മുരളീധരൻ പറഞ്ഞു. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read- News 18 Exclusive | കേരളത്തെ പുകഴ്ത്തിയവർ എവിടെ? സ്ഥിതിഗതികൾ രൂക്ഷമായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

    ഇത്രയേറെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം. കോവിഡ് വ്യാപനം ഗണ്യമായി വർദ്ധിച്ച സ്ഥിതിവിശേഷവും മുന്നിലുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്. ഈ യോഗത്തിലെ തീരുമാനവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കും. കൂടാതെ കഴിഞ്ഞ ദിവസം പരിഹസിക്കുകയും വിമർശിക്കുകയും ചെയ്ത രാഷ്ട്രീയ എതിരാളികൾക്ക് മുഖ്യമന്ത്രി എന്ത് മറുപടി നൽകുമെന്നതും ഇന്നത്തെ വാർത്താസമ്മേളനത്തെ ശ്രദ്ധേയമാക്കും.
    Published by:Anuraj GR
    First published:
    )}