• HOME
  • »
  • NEWS
  • »
  • kerala
  • »
  • രക്ഷപെടുത്തി കരയ്ക്കു കയറ്റിയതിന് പിന്നാലെ അധ്യാപകൻ വീണ്ടും ചെറു ഡാമിലേക്ക് ചാടി മരിച്ചു

രക്ഷപെടുത്തി കരയ്ക്കു കയറ്റിയതിന് പിന്നാലെ അധ്യാപകൻ വീണ്ടും ചെറു ഡാമിലേക്ക് ചാടി മരിച്ചു

ജലാശയത്തിൽ ആരോ നീന്തിവരുന്നത് ശ്രദ്ധയിൽപ്പെട്ട അതുവഴി വന്ന ഓട്ടോഡ്രൈവർ വാഹനം നിർത്തി ഗണേശനെ കരയ്ക്ക് കയറ്റിയെങ്കിലും ഉടൻ തന്നെ ഇയാൾ വീണ്ടും വെള്ളത്തിലേക്ക് ചാടുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ഇടുക്കി: മൂന്നാർ ഹെഡ് വർക്സ് ഡാമിലെ ജലാശയത്തിൽ ചാടി സ്കൂൾ അധ്യാപകൻ ജീവനൊടുക്കിയ നിലയിൽ. ചൊക്കനാട് സൗത്ത് ഡിവിഷനിൽ ഗണേശനാണ് ഡാമിൽ ചാടി മരിച്ചത്.

ചൊക്കനാട് സൗത്ത് എഎൽപിഎസ് സ്കൂളിലെ അധ്യാപകനാണ് ഗണേഷൻ. ഉച്ചയോടെ സ്കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

എന്നാൽ വെള്ളത്തിൽ ചാടിയതിനുശേഷം നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജലാശയത്തിൽ ആരോ നീന്തിവരുന്നത് ശ്രദ്ധയിൽപ്പെട്ട അതുവഴി വന്ന ഓട്ടോഡ്രൈവർ വാഹനം നിർത്തി ഗണേശനെ കരയ്ക്ക് കയറ്റിയെങ്കിലും ഉടൻ തന്നെ ഇയാൾ വീണ്ടും വെള്ളത്തിലേക്ക് ചാടി എന്ന് ഡ്രൈവർ പറഞ്ഞു.

പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ ഗണേശനെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾക്ക് മുൻപ് ഇയാളുടെ മാതാവ് മുത്തുമാരിയും ജലാശയത്തിൽ വീണിരുന്നു. എന്നാൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല.

News Summary- A school teacher killed himself by jumping into the Munnar head works dam. Ganesan died after jumping into the dam in Chokanad South Division.
Published by:Anuraj GR
First published: