• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ചായക്കടയിൽ ഇടിച്ചു കയറി

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കോട്ടയത്ത് നിയന്ത്രണം വിട്ട ബസ് ചായക്കടയിൽ ഇടിച്ചു കയറി

അപകടത്തിൽ ചായക്കട പൂർണമായും തകർന്നു

  • Share this:

    കോട്ടയം: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍‌ന്ന് നിയന്ത്രണം വിട്ട ബസ് ചായക്കടയിലേക്ക് ഇടിച്ചുകയറി. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിറവം – കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്.

    Also Read-തേനിയിലെ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികൾ; അപകടം സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ

    അപകടത്തിൽ ചായക്കട പൂർണമായും തകർന്നു. കടയിൽ ആളില്ലാത്തത് ദുരന്തം ഒഴിവായി. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

    Published by:Jayesh Krishnan
    First published: