പാലക്കാട്: മണ്ണാർക്കാട് കുരുത്തിച്ചാലിൽ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരച്ചിലിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ കുളപ്പാടം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മണ്ണാർക്കാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
You may also like:ആശ്രമത്തിനുള്ളിൽ സന്യാസിനി കൂട്ടബലാത്സംഗത്തിനിരയായി; 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ [NEWS]Ikhlaq Salmani| കൈവെട്ടിയത് മുസ്ലീം ആയതിനാൽ; പീഡന പരാതി കെട്ടിച്ചമച്ചതെന്ന് കുടുംബം [NEWS] മദാമ്മയുടെ ഹൈടെക് തട്ടിപ്പ് ഐഡിയപരമായി പൊളിച്ചടുക്കി മലയാളി ; കുറിപ്പ് വൈറൽ [NEWS]
കാടാമ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നു പേരാണ് ഒഴുക്കിൽ പെട്ടത്. ഒരാളെ അന്നുതന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇനി കാടാമ്പുഴ സ്വദേശി ഇർഫാനെ കണ്ടെത്താനുണ്ട്. കാടാമ്പുഴ സ്വദേശികളായ മുഹമ്മദാലി, ഇർഫാൻ എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് കാണാതായത്.
ഇവരെകണ്ടെത്താനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളുംകഴിഞ്ഞ് മൂന്ന് ദിവസവും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ദേശീയദുരന്ത നിവാരണ സേനയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Drowned death victims, Palakkad