• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Liquor | ജവാന്‍ റമ്മിന് ശേഷം കേരളം സ്വന്തം ബ്രാണ്ടി ഉത്പാദിപ്പിക്കും

Kerala Liquor | ജവാന്‍ റമ്മിന് ശേഷം കേരളം സ്വന്തം ബ്രാണ്ടി ഉത്പാദിപ്പിക്കും

ഇത് റം പോലെ തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ആയിരിക്കും, അല്ലാതെ പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതാവില്ല. തിരുവല്ലയിലെ ഷുഗർ മില്ലിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതുനുള്ള നടപടികൾ സ്വീകരിക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പി കെ കൃഷ്ണകുമാര്‍

  മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും (Kerala) സര്‍ക്കാര്‍ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് മദ്യ വില്‍പ്പനയാണ് (Liquor Sales). സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാന്‍ (Jawan). റം വിഭാഗത്തില്‍പ്പെട്ട ഈ മദ്യത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ബ്രാണ്ടി (Brandy) കൂടി നിര്‍മ്മിച്ച് വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

  നേരത്തെ, ഭക്ഷ്യധാന്യങ്ങള്‍ ഒഴികെയുള്ള പഴങ്ങളും വിളകളും ഉപയോഗിച്ച് വൈനും മറ്റ് ലഹരിപാനീയങ്ങളും നിര്‍മ്മിക്കാന്‍ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (KN Balagopal) പ്രഖ്യാപിച്ചിരുന്നു. തിരുവല്ലയിലെയും ചിറ്റൂരിലെയും പഴയ പഞ്ചസാര മില്ലുകള്‍ നൂതന ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനായി പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

  1990കളിൽ മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ ഒരു കമ്പനി നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പഴങ്ങൾ ഉപയോഗിച്ച് വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാനുള്ള നീക്കത്തെ മദ്യ വ്യവസായ മേഖലയിലെ വിദഗ്ദ്ധർ നോക്കിക്കാണുന്നത്. ഉയർന്ന ചെലവ്, വാണിജ്യാടിസ്ഥാനത്തിലുള്ള മരച്ചീനി കൃഷിയുടെ അഭാവം, ഉയർന്ന അളവിൽ അന്നജം അടങ്ങിയിട്ടുള്ള മരച്ചീനി ഇനങ്ങളുടെ കുറവ്, കൂടുതൽ ലാഭകരമായ റബ്ബർ കൃഷിയിലേക്കുള്ള കർഷകരുടെ ചുവടുമാറ്റം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങി നിരവധി ഘടകങ്ങൾ അന്ന് മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന മദ്യത്തേക്കാൾ ഇതിന് ചെലവ് കൂടുതലുമായിരുന്നു.

  മലബാർ ഡിസ്റ്റിലറീസ് എന്ന് പേര് മാറ്റിയ പാലക്കാട് ചിറ്റൂരിലെ പഞ്ചസാര മിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എന്നാൽ, തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ (ടിഎസ്‌സിഎൽ) ഷുഗർ ഡിവിഷൻ ആവശ്യത്തിന് കരിമ്പ് ലഭിക്കാത്തതിനാലും ഡിസ്റ്റിലറി ഡിവിഷൻ ചാരായ നിരോധനത്തിന് ശേഷവും അടച്ചുപൂട്ടിയെങ്കിലും റമ്മിന്റെ ഉത്പാദനത്തിലൂടെ പ്രസ്തുത സ്ഥാപനത്തിന് പുതുജീവൻ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ജവാൻ ഡീലക്സ് എക്സ് എക്സ് എക്സ് റം സംസ്ഥാനത്തെ ജനപ്രിയ മദ്യങ്ങളിൽ ഒന്നാണ്.

  മദ്യ വിതരണത്തില്‍ കുത്തകയുള്ള, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSBC) നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ സംരംഭങ്ങളില്‍ സജീവ പങ്കാളിയാകും.ഇതേക്കുറിച്ച് കെഎസ്ബിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ് ശ്യാംസുന്ദര്‍ മണികണ്‍ട്രോളുമായി സംസാരിക്കുകയുണ്ടായി.

  1. പഴങ്ങളില്‍ നിന്നുള്ള വൈനിന്റെയും വീര്യം കുറഞ്ഞ മദ്യത്തിന്റെയും ഉത്പാദനം എങ്ങനെ നടത്താനാണ് ഉദ്ദേശിക്കുന്നത്?

  സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ വൈനറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഉല്‍പ്പാദനവും വിതരണവും കെഎസ്ബിസി കൈകാര്യം ചെയ്യും, സംഭരണം സഹകരണ മേഖലയ്ക്കായിരിക്കും. സംസ്ഥാനത്തെ വിതരണത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

  2. വൈന്‍ ഉത്പാദിപ്പിക്കാന്‍ ഏതൊക്കെ പഴങ്ങളാണ് ഉപയോഗിക്കുക?

  പൈനാപ്പിള്‍, വാഴപ്പഴം, മാങ്ങ എന്നിവയാണ് ഞങ്ങള്‍ പരിഗണിക്കുന്ന പഴങ്ങള്‍. കശുവണ്ടി ഇപ്പോള്‍ പരിഗണനയിലില്ല. ആൽക്കഹോളിന്റെ അളവ് 4 മുതല്‍ 12% വരെയായിരിക്കും. മൂല്യവര്‍ദ്ധനവിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

  3. ചിറ്റൂരിലെയും തിരുവല്ലയിലെയും പഴയ പഞ്ചസാര മില്ലുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയാണ്?

  ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറീസിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കും. അവിടെ നിന്ന് ബ്രാണ്ടിയുടെ ഉത്പാദനം ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. ഇത് റം പോലെ തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ആയിരിക്കും, അല്ലാതെ പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതാവില്ല. തിരുവല്ലയിലെ ഷുഗർ മില്ലിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതുനുള്ള നടപടികൾ സ്വീകരിക്കും. അവിടെ ഉത്പാദിപ്പിക്കുന്ന റമ്മിന് ആവശ്യക്കാരേറെയാണ്. ഉല്‍പ്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയുന്നുമുണ്ട്. (പ്രതിദിനം 7,300 എന്ന നിലയിൽ നിന്ന് 12,000 ആയി ഉത്പാദനം ഉയര്‍ന്നേക്കും).

  4. നിലവിലെ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കാന്‍ കെഎസ്ബിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിൽ പുരോഗതിയുണ്ടോ?

  190 ഔട്ട്ലെറ്റുകള്‍ക്കായി ഞങ്ങള്‍ അപേക്ഷിച്ചിരുന്നു. സെൽഫ് സർവീസ് സംവിധാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും. എല്ലാ ഔട്ട്‌ലെറ്റുകളും സെൽഫ് സർവീസ് മോഡിലേക്ക് ക്രമേണ പരിവര്‍ത്തനം ചെയ്യാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. (നിലവില്‍, ആകെ 265 ഔട്ട്ലെറ്റുകളില്‍ 100ല്‍ താഴെ ഇടങ്ങളിൽ മാത്രമാണ് സെൽഫ് സർവീസ് സൗകര്യമുള്ളത്).

  ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കാനുമായി ഞങ്ങളുടെ വെബ്സൈറ്റ് വിപുലീകരിക്കും. ഉപഭോക്താക്കള്‍ക്ക് പുറമെ ബാറുകളെയും ക്ലബ്ബുകളെയും ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനും വാങ്ങാനും അനുവദിക്കും.

  5. സംസ്ഥാനത്ത് ഇപ്പോള്‍ ലഭ്യമായ മദ്യ ഉല്‍പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ?

  അതെ, ഞങ്ങള്‍ വിപണി കൂടുതൽ തുറക്കാനുള്ള പദ്ധതിയിലാണ്. നിലവില്‍ അത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം കമ്പനികളുടെ കീഴിലാണ്. കൂടുതല്‍ കമ്പനികളെ ഞങ്ങള്‍ സംസ്ഥാനത്തേക്ക് ക്ഷണിക്കും. അത് ഉപഭോക്താക്കൾക്ക് മികച്ച വിലയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാൻ സഹായിക്കും.

  പുതിയ സംരംഭകരുടെ പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ മറികടക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് വെയര്‍ഹൗസിന്റെ സ്ഥലപരിധി കൂട്ടുക എന്നതാണ് ആസൂത്രണം ചെയ്യുന്ന മാറ്റങ്ങളിലൊന്ന്. (KSBC ഇപ്പോള്‍ 17 വെയര്‍ഹൗസുകളില്‍ മദ്യം സംഭരിക്കുന്നുണ്ട്. ഇവയിൽ മിക്കവാറും സംസ്ഥാന, കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനുകളുടെ കീഴിലുള്ളതാണ്). മാത്രമല്ല, 35 കോടി രൂപ മുതല്‍ മുടക്കില്‍ ഗോഡൗണുകളില്‍ ഡബിള്‍ ഡെക്ക് നിര്‍മിക്കും.

  6. 2020-21 ലെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം വില്‍പ്പന വരുമാനം 10% ഇടിഞ്ഞ് 13,212 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മികച്ച വിറ്റുവരവ് പ്രതീക്ഷിക്കുന്നുണ്ടോ?

  കഴിഞ്ഞ വര്‍ഷത്തെ നഷ്ടം നികത്താൻ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുടെ വേളയിൽ മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
  Published by:Sarath Mohanan
  First published: