മരടിനു ശേഷം: തീരദേശ മേഖലയിലെ ഫ്ലാറ്റുകൾക്കു വായ്‌പാനിയന്ത്രണവുമായി ബാങ്കുകൾ

മരടിലെ തകർന്ന ഫ്ലാറ്റുകളിൽ വായ്പ അനുവദിച്ചത് 100 കോടിക്കും മുകളിൽ.

News18 Malayalam | news18
Updated: January 16, 2020, 3:08 PM IST
മരടിനു ശേഷം: തീരദേശ മേഖലയിലെ ഫ്ലാറ്റുകൾക്കു വായ്‌പാനിയന്ത്രണവുമായി ബാങ്കുകൾ
മരട് ഫ്ലാറ്റ്
  • News18
  • Last Updated: January 16, 2020, 3:08 PM IST
  • Share this:
#ഡാനി പോൾ

കൊച്ചി: തീരദേശത്തുള്ള ഫ്ലാറ്റുകൾക്ക് വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ നിയന്ത്രണം കൊണ്ടു വന്നേക്കും. ശാഖകൾക്ക് ഇതിനുള്ള നിർദ്ദേശം മാനേജ്മെന്‍റുകൾ വാക്കാൽ നൽകി കഴിഞ്ഞു. മരടിൽ പൊളിച്ച ഫ്ലാറ്റുകളിൽ ഭൂരിഭാഗത്തിനും ബാങ്ക് വായ്പ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ മുൻകരുതൽ.

ഈ വായ്‌പകൾ തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ രൂപരേഖ ആയിട്ടില്ല. ഉടമകൾക്ക് ബാങ്ക് ലോൺ ബാധ്യതയാകാനാണ് നിലവിൽ സാധ്യത. ഫ്ലാറ്റുടമകളിൽ ഭൂരിഭാഗം പേർക്കും ബാങ്ക് വായ്‌പ ഉണ്ടായിരുന്നു. ഇത് തിരിച്ചു പിടിക്കുക എന്നത് ബാങ്കിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.

അഞ്ച് ഫ്ലാറ്റുകളിലായി 345 അപ്പാർട്ടുമെൻറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 300 ഓളം ഫ്ലാറ്റുകളും ബാങ്ക് ലോണിലൂടെയാണ് ഉടമകൾ വാങ്ങിയത്. പൊതുമേഖല ബാങ്ക് മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വരെ ഫ്ലാറ്റു വാങ്ങാൻ വായ്പ നൽകിയിട്ടുണ്ട്. 50 മുതൽ 90 ലക്ഷം വരെയാണ് പലതിനും വില കണക്കാക്കുന്നത്.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ കാരണം ഈ ഇഞ്ചി കൃഷിക്കാരന്‍റെ ഒരു ചെറിയ പ്രതികാരം

100 മുതൽ 150 കോടി വരെ ബാങ്കുകൾ വായ്പ ഇനത്തിൽ നലകിയതായാണ് അനൗദ്യോഗിക കണക്കുകൾ. വസ്തു നഷ്ടപ്പെട്ടെങ്കിലും തുക ഈടാക്കാൻ ബാങ്കുകൾക്ക് കഴിയുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഉടമകൾക്ക് നല്കുന്ന 25 ലക്ഷം രൂപ ബാങ്കുകൾ വായ്പയിൽ ഈടാക്കിയാലും പിന്നെയും തുക  അവശേഷിക്കുന്നുണ്ടെങ്കിൽ തിരിച്ചു പിടിക്കാൻ നടപടി തുടങ്ങും.

ഫ്ലാറ്റുകളുടെ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ഫ്ലാറ്റുടമകൾക്കാണ്. ഇതിൽ ഇടപെടില്ലെന്ന് സർക്കാർ വ്യക്തമാക്കിയുണ്ട്. എന്നാൽ, കൈയേറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങളിലെ വസ്തുതകൾ  തെളിയിക്കേണ്ടി വരും.
Published by: Joys Joy
First published: January 16, 2020, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading