• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monsoon in Kerala | കാലവർഷം ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ നേരിയ കുറവ്

Monsoon in Kerala | കാലവർഷം ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ നേരിയ കുറവ്

കഴിഞ്ഞ വർഷം ജൂണിൽ 44 ശതമാനം മഴ കുറവായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ മഴ കൂടുന്ന കാഴ്ചയാണ് കണ്ടത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കാലവർഷം ഒരു മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ നേരിയ കുറവ്. മൺസൂൺ തുടങ്ങിയ ശേഷം ഇന്നലെ വരെ കേരളത്തിൽ ലഭിക്കേണ്ട മഴ 643 മില്ലിമീറ്റർ. ലഭിച്ചത് 536 മില്ലിമീറ്റർ മഴ. 17 ശതമാനത്തിന്റെ കുറവാണ് ആദ്യമാസത്തിൽ കാലവർഷത്തിൽ രേഖപ്പെടുത്തിയത്.

    കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്.  1166.8 മില്ലിമീറ്റർ. ശരാശരിയേക്കാൾ 36% കൂടുതൽ. കോഴിക്കോടിന് പുറമെ, കണ്ണൂർ, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ശരാശരിയേക്കാൾ മുകളിൽ മഴ ലഭിച്ചു. കാസർഗോഡ്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ സാധാരണ അളവിൽ മഴ ലഭിച്ചു.

    മറ്റ് ജില്ലകളിൽ മഴ സാധാരയിലും കുറവായിരുന്നു. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 56% കുറവ് മഴയാണ് വയനാട് ജില്ലയിൽ ലഭിച്ചത്.

    സ്റ്റേഷൻ അടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവും കൂടുതൽ വടകരയിലാണ് ലഭിച്ചത്. ഇതുവരെ  1675.4 മില്ലിമീറ്റർ മഴയാണ് വടകരയിൽ പെയ്തത്. വടകരയിൽ ജൂൺ 22 നു പെയ്ത 249 മില്ലിമീറ്റർ ഈ സീസണിൽ കേരളത്തിലെ ഏറ്റവും കൂടിയ മഴ. 1243.3 മില്ലിമീറ്റർ പെയ്ത കണ്ണൂർ രണ്ടാമതും 1004.6 മില്ലിമീറ്റർ ലഭിച്ച തളിപ്പറമ്പ്  മൂന്നാമതുമാണ്.
    TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]


    കഴിഞ്ഞ വർഷം ജൂണിൽ 44 ശതമാനം മഴ കുറവായിരുന്നു. തുടർന്നുള്ള മാസങ്ങളിൽ മഴ കൂടുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ മഴ കൂടുതൽ ലഭിക്കുമെന്ന് തന്നെയാണ് ദീർഘകാല പ്രവചനം.
    Published by:Anuraj GR
    First published: