കോട്ടയം: ബഫര്‍ സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചതിന് പിന്നാലെ എരുമേലി എയ്ഞ്ചല്‍വാലിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ജനവാസ മേഖല ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ഓഫീസിന് മുന്നിലെ ബോര്‍ഡ് പിഴുതുമാറ്റി കരിഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം.
പരാതിയ്ക്ക് പരിഹാരം കണാന്‍ എംപിയ്ക്കൊ എംഎല്എക്കൊ കഴിയുന്നില്ലെന്ന് ആരോപിച്ച നാട്ടുകാര്‍ സര്‍ക്കാര്‍ തങ്ങളെ പറ്റിക്കുകയാണെന്ന് പറഞ്ഞു. പട്ടയമടക്കം ലഭിക്കുകയും അതുപയോഗിച്ച് ബാങ്ക് ലോണ്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തങ്ങളെ വനവാസികളാക്കി മാറ്റാനാണ് അധികൃതരുടെ നീക്കമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Also Read-എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കൂട്ടത്തല്ല്; കുർബാന തർക്കത്തിൽ വീണ്ടും ഏറ്റുമുട്ടൽ
തങ്ങള്‍ താമസിക്കുന്ന ഇടം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ആക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എരുമേലിയില്‍ ഫീല്‍ഡ് സര്‍വേ നടത്താനിരിക്കെയായിരുന്നു പ്രതിഷേധം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.